കറാച്ചി:  സിന്ധ് പ്രവിശ്യയിലെ പ്രശസ്ത സൂഫീ തീര്‍ത്ഥാടന കേന്ദ്രവും ലാല്‍ ഷഹ്ബാസ് ഖലന്ദറിന് നേരെയുണ്ടായ ടാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഭീകരര്‍ ഏറ്റെടുത്തു. 75 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്. വ്യാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായിരുന്നത്.

Subscribe Us:

ദര്‍ഗയില്‍ വ്യാഴാഴ്ചകളില്‍ പ്രാര്‍ത്ഥനകള്‍ നടക്കാറുണ്ട്. ഈ സമയത്താണ് ഇന്നലെ ആക്രമണമുണ്ടായത്. ആരാധനാലയത്തിന്റെ പ്രധാന കവാടത്തിലൂടെ പ്രവേശിച്ച ആക്രമി സ്വയം പൊട്ടത്തെറിക്കുകയായിരുന്നു.

ചാവേര്‍ ഒരു സ്ത്രീയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. തീര്‍ഥാടന കേന്ദ്രത്തിന്റെ പ്രധാനഹാളിലേക്ക് പ്രവേശിച്ച ചാവേര്‍ ആദ്യം ആളുകകള്‍ക്കിടയിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു. തുടര്‍ന്നാണ് സ്വയം പൊട്ടിത്തെറിച്ചത്.

43 പുരുഷന്മാരും 9 സ്ത്രീകളും 20 കുട്ടികളുമാണ് കൊലപ്പെട്ടതെന്ന്  അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരുടെ നില വളരെ ഗുരുതരമാണ്. ഇവരെ നാവികസേന ഹെലിക്കോപ്റ്ററിന്റെ സഹായത്തോടെ കറാച്ചിയിലെത്തിച്ചിരുന്നു.

ദര്‍ഗയിലെ ‘ധമാല്‍’  ആരാധന നടക്കുന്ന വേളയിലാണ് ആക്രമണമുണ്ടായത്. പാകിസ്ഥാനിലെ പ്രമുഖനായ സൂഫിയും കവിയുമായ സയ്യിദ് മുഹമ്മദ് ഉസ്മാന്‍ മര്‍വന്ദി (ഷഹ്ബാസ് ഖലന്ദര്‍) അന്ത്യ വിശ്രമം കൊള്ളുന്ന ദര്‍ഗ 1356ല്‍ പണി കഴിപ്പിച്ചതാണ്.

ഐ.എസ് ഇതാദ്യമായല്ല പാകിസ്ഥാനിലെ സൂഫി ദര്‍ഗകളെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ നവംബറില്‍ ബലൂചിസ്ഥാനിലെ ഷാ നൂറാനി ദര്‍ഗയില്‍ നടന്ന ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടിരുന്നു.