Categories

ബ്ലേഡ് മാഫിയയുടെ ഭീഷണി: ദമ്പതികള്‍ ആത്മഹത്യ ചെയ്തു

blade

നെയ്യാറ്റിന്‍കര: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര പനച്ചിമൂട് സ്വദേശികളായ ശരത്, സീനു എന്നിവരാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് ബ്ലേഡ് മാഫിയ സംഘത്തില്‍ പെട്ട രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനി, ജോണ്‍ എന്നിവരാണ് അറസ്റ്റിലായത്.

അലുമിനിയം ഫാബ്രിക്കേഷന്‍സ് നടത്തുന്ന ശരത് കച്ചവട സംബന്ധമായാണ് വിവിധ ബ്ലേഡ് മാഫിയകളില്‍ നിന്നായി 10 ലക്ഷം രൂപ കടമെടുത്തത്.
എന്നാല്‍ കച്ചവടം തകര്‍ന്നതോടെ ശരത് കടക്കെണിയിലായി.

പണം തിരിച്ചടക്കാതെയായപ്പോള്‍ ബ്ലേഡ് മാഫിയ ശരതിനെ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. വസ്തു വിറ്റ് പണം തിരിച്ചടക്കാമെന്ന് പറഞ്ഞെങ്കിലും, അതിനായി അവധി നല്‍കാന്‍ ഇവര്‍ തയ്യാറായില്ല.

ഇന്നലെ രാത്രിയാണ് ശരതും സീനുവും വിഷം കഴിച്ചത്. ആശുപത്രിയില്‍  എത്തിച്ചെങ്കിലും ഇരുവരും മരിക്കുകയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ബ്‌ളേഡ് മാഫിയ ഒരു കുടുംബത്തിന്റെ വീട് തകര്‍ത്തിരുന്നു.

ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുത്ത് വരികയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Tagged with: |