Administrator
Administrator
കള്ളപ്പണം: പുതുച്ചേരി ഗവര്‍ണറെ ചോദ്യംചെയ്യാന്‍ അനുമതി
Administrator
Tuesday 19th April 2011 4:57pm

resign if ask, says iqbal singh, governorന്യൂദല്‍ഹി: കള്ളപ്പണവുമായി ബന്ധപ്പെട്ട് പുതുച്ചേരി ഗവര്‍ണറെ ചോദ്യംചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കി. ഹസന്‍ അലി ഖാനുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ലഫ്റ്റന്റ് ഗവര്‍ണര്‍ ഇഖ്ബാല്‍ സിംഗിനെ ചോദ്യംചെയ്യാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയിട്ടുള്ളത്.

ഗവര്‍ണറെ ചോദ്യംചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അനുമതി ലഭിക്കേണ്ടതില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.അധികാരകേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെയ്ക്കുമെന്ന് നേരത്തേ ഇഖ്ബാല്‍ സിംഗ് വ്യക്തമാക്കിയിരുന്നു.

എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ ചോദ്യം ചെയ്യാനായി സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹസന്‍ അലിഖാനെ അറിയില്ലെന്ന് വ്യക്തമാക്കി ഇഖ്ബാല്‍ സിംഗ് ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കൂടാതെ വിഷയത്തില്‍ വിശദീകരണം നല്‍കുന്നതിനായി സിംഗ് ചിദംബരത്തെ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

Advertisement