മുംബൈ: വിദേശബാങ്കില്‍ കള്ളപ്പണം സൂക്ഷിച്ചതിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടിയ വ്യവസായി ഹസന്‍ അലി ഖാന് ജാമ്യം ലഭിച്ചു. മുംബൈയിലെ പ്രത്യേക കോടതിയാണ് ഖാന് ജാമ്യമനുവദിച്ചത്.

80000 രൂപയുടെ സ്വകാര്യബോണ്ടിന്‍മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അടുത്ത അഞ്ചുദിവസത്തേക്ക് മുംബൈ വിട്ട്‌പോകരുതെന്നും ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിനോട് സഹകരിക്കണമെന്നും ഖാന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹസന്‍ അലി ഖാനെ ചോദ്യംചെയ്യലിനായി കൂടുതല്‍ ദിവസം വിട്ടുകിട്ടണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു.