ന്യൂദല്‍ഹി: കള്ളപ്പണവുമായി ബന്ധപ്പെട്ട് രാജിവ് ഗാന്ധിക്കെതിരേയും സോണിയാഗാന്ധിക്കെതിരേയും നടത്തിയ പരാമര്‍ശങ്ങളില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി ഖേദം പ്രകടിപ്പിച്ചു.

രാജിവ് ഗാന്ധിയും സോണിയാ ഗാന്ധിയും സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നായിരുന്നു അദ്വാനി ആരോപിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് വ്യക്തമാക്കി അദ്വാനി സോണിയാ ഗാന്ധിക്ക് കത്തയക്കുകയായിരുന്നു.

കള്ളപ്പണത്തെക്കുറിച്ചുള്ള നിലപാട് സോണിയാഗാന്ധി വ്യക്തമാക്കിയിരുന്നെങ്കില്‍ ഇത്തരമൊരു സംഭവം നടക്കില്ലായിരുന്നുവെന്ന് അദ്വാനി കത്തില്‍ പറഞ്ഞു. എന്നാല്‍ അദ്വാനി സോണിയാ ഗാന്ധിയോട് ഖേദം പ്രകടിപ്പിച്ച കാര്യം അറിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.