കൊച്ചി: എറണാകുളത്തെ മയക്കുമരുന്ന് മൊത്തവ്യാപാരി ബ്ലാക്കി എന്ന സുധീറിനെ പോലീസ് അറസ്റ്റു ചെയ്തു. എക്‌സൈസ് എന്‍ഫോഴ്‌സമെന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇയാളെ അറസ്റ്റു ചെയ്തത്.

കലൂര്‍ കറുകപ്പള്ളിയിലെ ഇയാളുടെ ഗോഡൗണില്‍ വച്ചായിരുന്നു അറസ്റ്റ്. 32 ഓളം പാക്കറ്റ് മയക്കുമരുന്നും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കൊച്ചിയിലെ വന്‍മയക്കുമരുന്നു മാഫിയയാണ് സുധീറിന് പിന്നിലുള്ളതെന്ന് പോലീസ് അറിയിച്ചു.

Subscribe Us: