എഡിറ്റര്‍
എഡിറ്റര്‍
ബ്ലാക്ക് ബെറി ഇന്നോവേഷന്‍ സോണ്‍ കൊച്ചിയില്‍ ആരംഭിച്ചു
എഡിറ്റര്‍
Saturday 2nd June 2012 10:06am

കൊച്ചി : ബ്ലാക്ക് ബെറിയുടെ സാങ്കേതിക വിദ്യയും പുതിയ കണ്ടുപിടുത്തങ്ങളും യുവ സംരഭകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന ബ്ലാക്ക് ബെറി ഇന്നോവേഷന്‍ സോണ്‍ കൊച്ചിയില്‍ ആരംഭിച്ചു.

കൊച്ചി സ്റ്റാര്‍ട്ട് അപ് വില്ലേജിലാണ് സോണ്‍ നടക്കുന്നത്. ബ്ലാക്ക് ബെറിയുടെ ഏഷ്യാ പെസഫിക് മേഖലയിലെ ആദ്യ ഇന്നോവേഷന്‍ സെന്ററാണിത്.


ടെലികോം മേഖലയലെ യുവ സംരഭകര്‍ക്ക് ബ്ലാക്ക് ബെറി സാങ്കേതിക വിദ്യ പരിചയപ്പെടുത്താനും വിദഗ്ദ്ധ പരിശീലനം നടത്തുകയുമാണ് സോണിന്റെ ലക്ഷ്യം.

ടെലികോം മേഖലയിലെ നവീന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാമ്പത്തിക സഹായവും നല്‍കും. ഉയര്‍ന്ന സാക്ഷരതാ നിലവാരവും നിക്ഷേപസൗഹൃദ സംസ്ഥാനവുമായതാണ് കേരളത്തെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് നിര്‍മ്മാതാക്കളായ കനേഡിയന്‍ കമ്പനി അറിയിച്ചു.

റൂബ്‌സ് ലാബ്‌സ് എന്ന പേരിലാണ് ഇന്നോവേഷന്‍ സോണ്‍ തുടങ്ങിയത്. ബ്ലാക്ക് ബെറിയുടെ പുതിയ സാങ്കേതിക വിദ്യകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും മുമ്പ് തന്നെ സോണില്‍ ലഭ്യമാകും.


വിദ്യാര്‍ത്ഥികളില്‍ സംരഭക മനോഭാവം വളര്‍ത്താന്‍ ഇന്നോവേഷന്‍ സോണിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 126 കോളേജുകളില്‍ ബ്ലാക്ക് ബെറി ബേയ്‌സ് എന്ന പേരില്‍ പരിശീലന പരിപാടിയും നടത്തുന്നുണ്ട്.

Advertisement