പൂനെ: ഇന്ത്യയില്‍ കളിക്കുന്ന ആദ്യ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ടീമെന്ന് ഖ്യാതിയുമാടെത്തിയ ബ്ലാക് ബേണ്‍ റോവേഴ്‌സിന് വിജയത്തോടെ മടക്കം. പൂനെയിലെ ഛത്രപതി ശിവജി സ്‌റ്റേഡിയത്തില്‍ നടന്ന രാജ്യാന്തര പ്രദര്‍ശന മത്സരത്തില്‍ ഐ ലീഗ് ക്ലബ്ബായ പുനെ എഫ്.സിയെ എതിരില്ലാത്ത് മൂന്ന് ഗോളിനാണ് ഇംഗ്ലീഷ് ടീം തകര്‍ത്തത്.

രണ്ടുഗോള്‍ നേടിയ ഗ്രനേഡ താരം ജയ്‌സണ്‍ റോബര്‍ട്‌സും സ്പാനിഷ് താരം റുബെന്‍ റുഷിനയുമാണ് ബ്ലാക് ബേണിനായി ഗോളുകള്‍ നേടിയത്. ഒന്നാം മ്പര്‍ ഗോള്‍ കീപ്പര്‍ സുബ്രതോ പാലിന്റെ അഭാവത്തില്‍ ഗോള്‍വലയം കാത്ത മലയാളി ഗോള്‍ കീപ്പര്‍ ഷഹന്‍ലാലിന്റെ തകര്‍പ്പന്‍ സേവുകളാണ് മത്സരത്തിന്റെ മറ്റൊരു ഹൈലറ്റ്. ഗോളെന്നുറച്ച ഒരുഡസന്‍ ഷോട്ടുകളെങ്കിലും തടുത്തിട്ട ഷഹിന്‍ ലാലിന്റെ പ്രകടനമാണ് പുണെയുടെ പരാജയഭാരം കുറച്ചത്.

Subscribe Us:

ഷഹിന്‍ലാലിനെ കൂടാതെ മലയാളിയായ അനസ് എടത്തൊടികയും പൂനെ എഫ്.സിക്കായി കളത്തിലിറങ്ങി. എന്നാല്‍ പതിനഞ്ചുമിനിറ്റിനിടെ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ട് അനസ് പുറത്തുപോയത് പൂനെക്ക് തിരിച്ചടിയായി. 10 പേരായി ചുരുങ്ങിയ പുണെയ്ക്ക് ഒരുഘട്ടത്തില്‍പ്പോലും കരുത്തുറ്റ ബ്ലാക്ക്‌ബേണ്‍ താരങ്ങളെ പിടിച്ചുനിര്‍ത്താനായില്ല. മത്സരത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യമാണ് ഇംഗ്ലീഷ് ടീം നേടിയത്.

പതിനാലായിരം കാണികള്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള ഛത്രപതി ശിവാജി സ്റ്റേഡിയത്തില്‍ ഏതാണ്ട് ആറായിരത്തോളം കാണികള്‍ മാത്രമാണ് മത്സരം വീക്ഷിക്കാനൂണ്ടായിരുന്നത്. കനത്ത് പെയ്ത മഴയാണ കാണികളെ മത്സരത്തില്‍ നിന്ന് അകറ്റിയ്ത്. തിമിര്‍ത്ത് പെയ്ത മഴക്കിടെയാണ് മത്സരം പുരോഗമിച്ചത്. ഇതാദ്യമായാണ് ഒരു ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് ടീം ഇന്ത്യയില്‍ രാജ്യാന്തര പ്രദര്‍ശന മല്‍സരത്തിനെത്തുന്നത്.

ഇന്ത്യന്‍ വ്യവസായികളും ബ്ലാക്‌ബേണ്‍ ടീം ഉടമകളുമായ വെങ്കി ഗ്രൂപ്പിന്റെ ശ്രമഫലമായാണ് ടീമിന്ത്യയിലേക്കെത്തിയത്. കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യാ സന്ദര്‍ശനം നടത്താന്‍ ക്ലബ്ബ് അധികൃതര്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ പിന്നീട് മുംബൈ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പര്യാടനം നീട്ടുകയായിരുന്നു.