ന്യൂദല്‍ഹി: തങ്ങളുടെ സേവനങ്ങള്‍ക്ക് നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ബ്ലാക്ക്‌ബെറി പ്രതിരോധത്തിലേക്ക് നീങ്ങുന്നു.
സുരക്ഷാപ്രശ്‌നത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരായി മാത്രം നടപടിയുണ്ടാവില്ലെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായി ബ്ലാക്ക്‌ബെറി നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) അറിയിച്ചു.

ബ്ലാക്ക്‌ബെറിയുടെ എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ നിരീക്ഷണവിധേയമാക്കാനുള്ള സംവിധാനം നടപ്പാക്കാനുള്ള തീയതി ജനുവരി 31ന് അവസാനിച്ചിരുന്നു. എന്നാല്‍ വിവിധകാരണങ്ങളാല്‍ റിമ്മിന് നിരീക്ഷണസംവിധാനം നടപ്പാക്കാനായിരുന്നില്ല.

അതിനിടെ നിരീക്ഷസംവിധാനം നടപ്പാക്കാത്ത സാഹചര്യത്തില്‍ ബ്ലാക്ക്‌ബെറി സേവനങ്ങള്‍ വിപണിയിലെത്തിക്കേണ്ടെന്ന് സേവനദാതാക്കള്‍ക്ക് കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.