ന്യൂയോര്‍ക്ക്: ബ്ലാക്ക്‌ബെറിയുടെ ഈ-മെയില്‍, മെസ്സേജ് സംവിധാനങ്ങള്‍ നിരീക്ഷണവിധേയമാക്കണമെന്ന വിഷയത്തില്‍ ടെലകോംവകുപ്പും റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം)നും തമ്മില്‍ രമ്യതയിലെത്തിയതായി സൂചന. റിമ്മും കേന്ദ്രവും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് ‘ദ മിന്റ്’ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്ലാക്ക്‌ബെറിയുടെ സെര്‍വറില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രത്തെ അനുവദിക്കാമെന്ന നിലപാടിലേക്ക് റിം എത്തിച്ചേര്‍ന്നെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിലെയോ ടെലകോം വകുപ്പിലെയോ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.