എഡിറ്റര്‍
എഡിറ്റര്‍
ബ്ലാക്ക് ബെറി റിം പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നു
എഡിറ്റര്‍
Saturday 2nd February 2013 12:27pm

ന്യൂയോര്‍ക്ക്: റിസേര്‍ച്ച് ഇന്‍ മോഷന്‍ (റിം) ബ്ലാക്ക്‌ബെറി സ്മാര്‍ട്ട് ഫോണുകളുടെ വ്യത്യസ്തമായ മോഡലുകള്‍ പുറത്തിറക്കുന്നു. അതിവേഗ ബ്രൗസിങ്ങ്, ആധുനിക സൗകര്യങ്ങള്‍, സ്മാര്‍ട് ക്യാമറ, വിപുലമായ ലൈബ്രറി, സ്‌കൈപ്പ്, ആംഗ്രിബേര്‍ഡ്‌സ് തുടങ്ങിയ പ്രത്യേകതകളാണ് പുതിയ സ്മാര്‍ട്ട് ഫോണിനുള്ളത്. കറുപ്പ്, വെള്ള നിറങ്ങളിലുള്ള ഫോണിന് ടച്ച് സ്‌ക്രീന്‍  സൗകര്യത്തോട് കൂടി ആദ്യമായിട്ടാണ് ഓണ്‍ലൈന്‍ വിപണിയിലിറങ്ങുന്നത്.

Ads By Google

എല്ലാ വെല്ലുവിളികളും ഏറ്റെടുത്താണ് ബ്ലാക്ക്‌ബെറി പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇറക്കുന്നതെന്ന് ബ്ലാക്ക്‌ബെറി ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ ഫ്രാങ്ക്ബള്‍വന്‍ പറഞ്ഞു. ആപ്പിള്‍ ,സാംസങ്ങ് കമ്പനികളുടെ സ്മാര്‍ട്ട് ഫോണുകളെ വെല്ലുന്ന തരത്തിലാണ് ബ്ലാക്ക് ബെറി റിം സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങുകയെന്നും ആദ്ദേഹം കൂട്ടിചേര്‍ത്തു.

ഇതുവരെ ബ്ലാക്ക് ബെറി ഫോണുകള്‍ ഇറക്കിയപ്പോള്‍ ബാറ്ററി ലൈഫ് ഇല്ലെന്നായിരുന്നു വിമര്‍ശകരുടെ പരാതി. എന്നാല്‍ ആ പരാതി പുതിയസ്മാര്‍ട്ട് ഫോണ്‍ മറികടന്നുവെന്നാണ് ബ്ലാക്ക്‌ബെറി ചീഫ് എക്‌സിക്യൂട്ടീവ് ത്രോണ്‍സ്റ്റണ്‍ പെയ്ന്‍സിന്റെ പറയുന്നത്.  അമേരിക്കന്‍ നൂതന സാങ്കേതികവിദ്യ യാണ് പുതിയ സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിച്ചത്.

1500 ഡോളറാണ് ബ്ലാക്ക് ബെറി റിം സ്മാര്‍ട്ട് ഫോണിന്റെ ഓണ്‍ലൈന്‍ വില. ഇപ്പോള്‍ ഓണ്‍ലൈനായി ഫോണ്‍ വാങ്ങാനുള്ള സൗകര്യംകമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
അടുത്തമാസം പകുതിയോടെ ഇത് വിപണിയിലെത്തിക്കും എന്ന കമ്പനി പറയുന്നു.

കൂടാതെ  കമ്പനിയുടെ പേര് റിം എന്നതിനു പകരം ബ്ലാക്ക്‌ബെറിയിലേക്കു മാറാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. 1999 ലാണ് ആദ്യ ബ്ലാക്ക്‌ബെറി  സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കിയത്. ഇപ്പോള്‍ സ്മാര്‍ട്‌ഫോണുകളുടെ കാര്യത്തില്‍ ബ്ലാക്ക്‌ബെറി പിന്നില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഫോണ്‍ പുറത്തിറക്കുന്നത്.

Advertisement