എഡിറ്റര്‍
എഡിറ്റര്‍
ബ്ലാക്ക്‌ബെറി 10 ഫെബ്രുവരി പകുതിയോടെ ഇന്ത്യയിലെത്തും
എഡിറ്റര്‍
Monday 4th February 2013 12:32pm

ന്യൂദല്‍ഹി: റിസേര്‍ച്ച് ഇന്‍ മോഷന്‍ (റിം) ലിമിറ്റഡിന്റെ ബ്ലാക്ക്‌ബെറി 10 ഇന്ത്യ-ഇന്തോനേഷ്യ വിപണിയിലെത്തും. വളെരെ വലിയ ആത്മവിശ്വാസത്തോടെയാണ് ബ്ലാക്ക്‌ബെറി ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

Ads By Google

നൂതനമായ സാങ്കേതിക വിദ്യയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയായിരിക്കും ബ്ലാക്ക്‌ബെറി പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇറങ്ങുക. 750 ഡോളറായിരിക്കും ഇതിന്റെ വിപണി വില.

ഭാവിയില്‍ ഇന്ത്യയിലും ഇന്തോനേഷ്യയിലും സ്മാര്‍ട്ട് ഫോണിന്റെ വളര്‍ച്ചയില്‍ വലിയ പുരോഗതി ലക്ഷ്യം വെച്ചാണ് ഏഷ്യന്‍ വിപണിയില്‍ സ്മാര്‍ട്ട് ഫോണ്‍ ഇറക്കാന്‍ തീരുമാനിച്ചതെന്ന് ബ്ലാക്ക്‌ബെറി സീനിയര്‍ മാനേജര്‍  മെലീസ ചായു പറഞ്ഞു.

അമേരിക്കയിലും ബ്രിട്ടനിലും കഴിഞ്ഞ വര്‍ഷം വരെ  ബ്ലാക്ക്‌ബെറിക്ക് നല്ല മാര്‍ക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ബ്ലാക്ക് ബെറി ഒമ്പതാം സ്ഥാനത്താണ്. എ.ബി.ഐ യുടെ ഗവേഷണ പ്രകാരം കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ലോക വിപണിയില്‍ ബ്ലാക്ക്‌ബെറി രണ്ടാം സ്ഥാനത്താണുള്ളത്. ഇതിന് ശേഷമാണ് സാസംങ്ങും, നോക്കിയയും വരുന്നത്.

ഇന്ത്യയിലെയും ഇന്തോനേഷ്യയിലെയും യുവാക്കള്‍ താണ വിലക്കുള്ള ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിക്കാറില്ലായിരുന്നു. ബ്ലാക്കബെറിയുടെ ഫ്രീ ബ്ലാക്ക്‌ബെറി മെസേജിങ്ങ് സംവിധാനം ആശയ വിനിമയത്തിന് അവര്‍ ഉപയോഗിച്ചിരുന്നു. ഇതിന് ശേഷം 45 ശതമാനം ബ്ലാക്ക്‌ബെറി ഉപഭോഗത്തില്‍  വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. ഈ ഓഫര്‍ കൊടുത്തതിന് ശേഷം  ദിവസത്തില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി.

Advertisement