ന്യൂദല്‍ഹി: ബ്ലാക്ക്‌ബെറി ഫോണുകള്‍ വഴി അയക്കുന്ന സന്ദേശങ്ങള്‍ പരിശോധിക്കാനുതകുന്ന സെര്‍വര്‍ സ്ഥാപിക്കാനാവില്ലെന്ന് നിര്‍മ്മാതാക്കളായ റിം (റിസര്‍ച്ച് ഇന്‍ മോഷന്‍) വ്യക്തമാക്കി. ഇതോടെ കേന്ദ്രവും ബ്ലാക്ക്‌ബെറിയുമായുള്ള ശീതസമരം പുതിയ തലത്തിലെത്തി.

ബ്ലാക്ക്‌ബെറിയുടെ വോയ്‌സ് മെയില്‍, എസ് എം എസ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍ എന്നിവ പരിശോധിക്കാന്‍ സഹായിക്കുന്ന സെര്‍വര്‍ ഇന്ത്യയില്‍ സ്ഥാപിക്കണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. ജനുവരി 31നകം ഇതില്‍ തീരുമാനമെടുക്കണമെന്നും വ്യക്തമാക്കിയിരുന്നു. നിര്‍ദേശത്തോട് ആദ്യം അനുകൂലമായിട്ടായിരുന്നു കമ്പനി പ്രതികരിച്ചത്.