Categories

ബ്ലാക്ക്‌ബെറിക്ക് ബദലായി ‘ ഭാരത്‌ബെറി’

ന്യൂദല്‍ഹി: ബ്ലാക്ക്‌ബെറി നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) നും കേന്ദ്രസര്‍ക്കാറും തമ്മിലുള്ള വാക്‌പോരാട്ടം നിലനില്‍ക്കേ ഇതിനൊരു ബദല്‍മാര്‍ഗവുമായി ഭാരത്‌ബെറി രംഗത്തെത്തി. ബ്ലാക്ക്‌ബെറി ഫോണുകളിലെ ഈ-മെയില്‍, മെസ്സന്‍ജര്‍ എന്നീ സംവിധാനങ്ങളെ നിരീക്ഷണവിധേയമാകാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയറാണിത്.

ജയ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ ടി കമ്പനിയാണ് ഭാരത്‌ബെറി വികസിപ്പിച്ചിരിക്കുന്നത്. നിലവിലെ ഇന്ത്യന്‍ ടെലികോം നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ബ്ലാക്ക്‌ബെറിയുടെ സേവനങ്ങളെ നിരീക്ഷണവിധേയമാക്കാന്‍ ഇത് സഹായിക്കും.

‘എക്‌സ്- ജെന്‍പ്ലസ്’ എന്ന ഓപ്പണ്‍ സോഴ്‌സ് ടെക്‌നോളജി ഉപയോഗിച്ചാണ് ബ്ലാക്ക്‌ബെറിയുടെ ഈ-മെയില്‍, മെസ്സേജ് അടക്കമുള്ളവ നിരീക്ഷിക്കുക. ബ്ലാക്ക്‌ബെറിയുടെ സേവനങ്ങള്‍ നിരീക്ഷണവിധേയമാക്കാന്‍ ഉതകുന്ന സംവിധാനം കൊണ്ടുവരാന്‍ ജനുവരി 2011 വരെ സമയം നല്‍കിയിട്ടുണ്ട്. എന്നാല്‍ രാഷ്ട്രങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ സേവനങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ബ്ലാക്ക്‌ബെറി നിര്‍മ്മാതാക്കളായ റിം വ്യക്തമാക്കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.