blackberry launched playbookന്യൂയോര്‍ക്ക്: ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള തകരാറിനെത്തുടര്‍ന്ന് ആയിരത്തിലധികം ബ്ലാക്ക്‌ബെറി പ്ലേബുക്ക് ടാബ്‌ലറ്റുകള്‍ തിരിച്ചെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അതിനിടെ തകരാറുള്ള ഒ.എസ് ഘടിപ്പിച്ച പ്ലേബുക്കുകള്‍ ഇപ്പോഴും വില്‍ക്കുന്നുണ്ടെന്ന് ബ്ലാക്ക്‌ബെറി നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ അറിയിച്ചു.

ഒ.എസിന്റെ കേടുപാട് തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അന്താരാഷട്ര വിപണി പിടിച്ചടക്കാന്‍ വേണ്ടിയായിരുന്നു പ്ലേബുക്കുമായി ബ്ലാക്ക്‌ബെറി രംഗത്തെത്തിയത്. എന്നാല്‍ അത്ര വലിയ ഡിമാന്റ് ലഭിച്ചില്ലെന്ന് മാത്രമല്ല, പ്ലേബുക്കിനെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയരുകയും ചെയ്തിരുന്നു.

മൊട്ടോറോള, സാംസങ് എന്നിവയുടെ ടാബ്‌ലറ്റുകളെ കടത്തിവെട്ടാനായിട്ടാണ് പ്ലേബുക്ക് എത്തിയത്. പുറത്തിറക്കിയ ദിവസം തന്നെ അഞ്ചുലക്ഷം പ്ലേബുക്കുകളാണ് വിറ്റഴിച്ചതെന്ന് റിസര്‍ച്ച് ഇന്‍ മോഷന്‍ അവകാശപ്പെട്ടിരുന്നു.