ന്യൂദല്‍ഹി: മൊബൈല്‍ യുദ്ധത്തിനുശേഷം ഇന്ത്യയില്‍ ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍ യുദ്ധത്തിനു കളമൊരുങ്ങുന്നു. ബ്ലാക്ക് ബെറിയുടെ വരവാണ് വിപണിയില്‍ ആപ്പിളിനും സാംസംഗിനും കനത്ത വെല്ലുവിളിയുയര്‍ത്തുക.

പ്ലേ ബുക്ക് എന്ന പേരിലാണ് ബ്ലാക്ക്‌ബെറിയുടെ ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. മറ്റുള്ളവയുമായി മത്സരിക്കാവുന്ന തരത്തിലായിരിക്കും പ്ലേ ബുക്കിന്റെ വിലയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.