ന്യൂയോര്‍ക്ക് : കമ്പോളത്തില്‍ എത്തിയ ആദ്യമാസത്തില്‍ തന്നെ 2.5 ലക്ഷം ബ്ലാക്ക് ബെറി പ്ലേബുക്ക് ടാബ്‌ലറ്റുകള്‍ വിറ്റതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 19-ായിരുന്നു പ്ലേ ബുക്ക് ടാബ്‌ലറ്റുകള്‍ കമ്പോളത്തില്‍ എത്തിയത്.

എന്നാല്‍ ബ്ലാക്ക് ബെറിയുടെ ഉല്‍പാദകരായ ആര്‍.ഐ.എം-ല്‍ നിന്നും പകുതി പരുവത്തില്‍ പുറത്തിറങ്ങിയ ഉല്പന്നമെന്ന ആക്ഷേപം പ്ലേ ബുക്ക് ടാബ്‌ലറ്റുകള്‍ക്കെതിരെ ഉയര്‍ന്നിരുന്നു.

ആദ്യ പാദത്തില്‍ തന്നെ  പ്ലേബുക്കുകളുടെ വില്‍പന ലക്ഷ്യത്തിലെത്തുമെന്ന് ബ്ലാക്ക് ബെറിയുടെ നിക്ഷേപക ബാങ്കായ റോയല്‍ ബാങ്ക് ഓഫ് കാനഡ അറിയിച്ചു. ബ്ലാക്ക് ബെറി ടാബ്‌ലറ്റുകള്‍ ഇപ്പോള്‍ തന്നെ മോട്ടൊറോളയുടെ സൂം ടാബ്‌ലറ്റുകളുടെ വില്‍പനയെക്കാല്‍ കൂടുതലായിട്ടുണ്ട്.

ബ്ലാക്ക് ബെറി ടാബ്‌ലറ്റുകള്‍ 3.9 മില്യന്‍ വില്‍ക്കുമെന്ന് കമ്പോള വിദഗ്ധര്‍ നേരത്തേ പ്രവചിച്ചിരുന്നു. എന്നാല്‍ ആദ്യ പാതത്തില്‍ 5 ലക്ഷം ടാബ്‌ലറ്റുകള്‍ വില്‍ക്കുമെന്നായിരുന്നു ആര്‍.ഐ.എം-ന്റെ വിലയിരുത്തല്‍.