Categories

ബ്ലാക്ക്‌ബെറിയുടെ ക്യു10 ജൂണ്‍ ആറിന് വിപണിയില്‍

blackberry.......

ന്യൂദല്‍ഹി: ബ്ലാക്ക്‌ബെറിയുടെ പുതിയ മോഡല്‍ ഫോണായ ബ്ലാക്ക്‌ബെറി ക്യു10 ജൂണ്‍ 6ന് ഇന്ത്യന്‍ വിപണിയില്‍ സജീവമാകും.

ജൂലൈ മധ്യത്തോടെ ക്യു10 ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ  ബ്ലാക്ക്‌ബെറി അറിയിച്ചിരുന്നത്. ഇതിന് പുറമെ മെയ്  ആദ്യ വാരത്തില്‍ ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ സ്‌നാപ്പ്ഡീല്‍ ബ്ലാക്ക്‌ബെറി 10ന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചിക്കുകയും ചെയ്തിരുന്നു.

Ads By Google

3.1 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍, ക്യുവര്‍ട്ടി കീബോര്‍ഡ്, 8 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറ, 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, വൈഫൈ, 4ജി, എന്‍.എഫ്.സി, 2 ജി.ബി റാം, 16 ജി.ബി ഇന്റേണല്‍ മെമ്മറി, 2100 എം.എ.എച്ച് ബാറ്ററി തുടങ്ങിയവയാണ് പ്രധാനപ്പെട്ട സാങ്കേതിക വിവരങ്ങള്‍. 280,00-30,000 രൂപയ്ക്ക് ഇന്ത്യയില്‍ ലഭ്യമാകുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ മാസം കാനഡയിലും യു.കെയിലും എത്തിയ ബ്ലാക്ക്‌ബെറി 10ന് മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്ന് ലഭിച്ചതെന്ന് കമ്പനി അവകാശപ്പെട്ടു. ബ്ലാക്ക്‌ബെറി പുതുതായി അവരിപ്പിച്ച ബ്ലാക്ക്‌ബെറി 10 ഒ.എസുമായി എത്തുന്ന രണ്ടാമത്തെ മോഡലാണ് ക്യു 10.

നേരത്തെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ഇസഡ് 10 ഈ വര്‍ഷമാദ്യത്തില്‍ വിപണിയില്‍ സജീവമായിരുന്നു. ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ ഇസഡ് 10ന്റെ വില 43,490 രൂപയാണ്.



‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന