Categories

ബ്ലാക്ക്‌ബെറി പ്ലേബുക്ക് ടാബ്‌ലറ്റിന് പ്രത്യേക ഓഫര്‍ വില 13,490 രൂപ!

ന്യൂദല്‍ഹി: ബ്ലാക്ക്‌ബെറി പ്രേമികള്‍ക്ക് സന്തോഷിക്കാം. ബ്ലാക്ക്‌ബെറി പ്ലേബുക്ക് ടാബ്‌ലറ്റിന് ഇന്ത്യയില്‍ വെറു 13,490 രൂപ! ഈ പ്രത്യേക ഓഫര്‍ വില ഡിസംബര്‍ 31 വരെയാണ് കമ്പനി നല്‍കുന്നത്. പ്ലേബുക്ക് ടാബ്‌ലറ്റിന്റെ അടിസ്ഥാന മോഡലായ 16 ജിബി ടാബ്‌ലറ്റാണ് 13,490 രൂപ എന്ന ഓഫര്‍ വിലയ്ക്ക് ലഭ്യമായിരിക്കുന്നത്.

ബ്ലാക്ക്‌ബെറി ഭ്രാന്തന്മാര്‍ക്ക് ഇത് ഒരു സുവര്‍ണ്ണാവസരമാണ് എന്നതില്‍ സംശയമില്ല. ജനുവരി 1 ആയാല്‍ വില തകിടം മറിയും എന്നത് ഓര്‍ക്കുക.

ഏഴ് ഇഞ്ച് എല്‍.സി.ഡി ഡിസ്‌പ്ലേ, 1024×60 റെസല്യൂഷന്‍, 1 ജിഗാഹെഡ്‌സ് ഡ്യൂല്‍ കോര്‍ പ്രൊസസ്സര്‍, 1 ജിബി റാം എന്നിവയോട് കൂടിയതാണ് ബ്ലാക്ക്‌ബെറിയുടെ പ്ലേബുക്ക് ടാബ്‌ലറ്റുകള്‍. 5 മെഗാപിക്‌സല്‍ ക്യാമറയും 3 മെഗാപിക്‌സലിന്റെ സെകന്‍ഡറി ക്യാമറയും പ്ലേബുക്കിലുണ്ട്. ഇതിനെല്ലാം പുറമെ വൈ-ഫൈയും. ആനന്ദലബ്ധിക്കിനി എന്തു വേണം….?

ബ്ലാക്ക്‌ബെറി പ്ലേബുക്ക് ടാബ്‌ലറ്റിന്റെ 32 ജിബി മോഡലിന് 15,990 രൂപയും 64 ജിബി മോഡലിന് 24,490 രൂപയുമാണ് വില.

Malayalam News
Kerala News in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.