ന്യൂദല്‍ഹി: ബ്ലാക്ക് ബെറി ഫോണിന്റെ നിര്‍മ്മാതാക്കളായ റിസര്‍ച്ച ഇന്‍ മോഷന്‍(റിം) പുതിയ സമാര്‍ട്ടഫോണായ ബ്ലാക്ക്‌ബെറി കര്‍വ് 9360 പുറത്തിറക്കി. 19,990 രൂപയാണ് പുതിയ ബ്ലാക്ക് ബെറി സ്മാര്‍ട്ട് ഫോണിന്റെ വില.

ബ്ലാക്ക് ബെറി 7 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 800 മെഗാഹെര്‍ട്ട്‌സ് സിംഗിള്‍ കോര്‍ ആപ്ലിക്കേഷന്‍ പ്രോസസറാണ് ബ്ലാക്ക്‌ബെറി കര്‍വ് 9360 ന് കരുത്ത് പകരുന്നത്. 5 മെഗാപിക്‌സല്‍ ക്യാമറയും ഫ് ളാഷ് വീഡിയോറെക്കോര്‍ഡിങ്ങും 2.44 ഇന്‍ഞ്ച് ടെച്ച് സ്‌ക്രീനും 4 ജി.ബി ഇന്റേണല്‍ മെമ്മറിയുമാണ് ഫോണിന്റെ മറ്റ് പ്രത്യേകതകള്‍.

പുതിയ സ്മാര്‍ട്ട് ഫോണ്‍ പഴയതിനെക്കാള്‍ സ്്്‌റ്റൈലിഷും സ്ലിമ്മുമാണെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. ഭാരതി എയര്‍ടെല്ലുമായി സഹകരിച്ച ഉപഭോക്താക്കള്‍ക്കായി പ്രത്യേക താരിഫ് പദ്ധതികളും കമ്പനി ഫോണിനോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.