ന്യൂദല്‍ഹി: ബ്ലാക്ക്‌ബെറി വിഷയത്തില്‍ കേന്ദ്രഗവണ്‍മെന്റും റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) തമ്മില്‍ വീണ്ടും തര്‍ക്കം. ബ്ലാക്ക്‌ബെറിയുടെ ഈ-മെയില്‍, മെസ്സെന്‍ജര്‍ സംവിധാനങ്ങള്‍ നിരീക്ഷണവിധേയമാക്കാന്‍ റിം മുന്നോട്ടുവച്ച നിര്‍ദേശം ഉപയോക്താക്കളെ സഹായിക്കുന്നതല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

മെസ്സേജുകള്‍ നിയന്ത്രണവിധേയമാക്കാനായി റിം മുന്നോട്ടുവച്ച നിരീക്ഷണസംവിധാനം പര്യാപ്തമല്ലെന്ന് ആഭ്യന്തരമന്ത്രാലയം ടെലകോം മന്ത്രാലയത്തിനയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. 2011 ജനുവരിക്കുമുമ്പ് ശക്തമായ നിരീക്ഷണസംവിധാനം കൊണ്ടുവരണമെന്ന് ബ്ലാക്ക്‌ബെറിക്ക് കേന്ദ്രം അന്ത്യശാസനം നല്‍കിയിരുന്നു.

ബ്ലാക്ക്‌ബെറിയുടെ ഈമെയില്‍, മെസ്സേജ് സംവിധാനങ്ങള്‍ നിരീക്ഷണവിധേയമാക്കണമെന്ന വിഷയത്തില്‍ ടെലകോംവകുപ്പും റിമ്മും തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.