Categories

ബ്ലാക്ക് വാട്ടര്‍ കേസ് യു എസ് കോടതി തള്ളി

black-water-case

ന്യൂയോര്‍ക്ക്: നിരപരാധികളായ ഇറാഖി പൗരന്‍മാരെ കൊലപ്പെടുത്തിയ യു എസിലെ വിവാദ സുരക്ഷാ ഏജന്‍സിയായ ബ്ലാക് വാട്ടറിനെതിരായ കേസുകള്‍ ഫെഡറല്‍ കോടതി തള്ളി. 2007 ല്‍ ഇറാഖിലെ ബാഗ്ദാദില്‍ 17 നിരപരാധികളെ കൊലപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ബ്ലാക് വാട്ടര്‍ ഏജന്‍സിയെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. പ്രതികളായ അഞ്ച് ബ്ലാക്ക് വാട്ടര്‍ സുരക്ഷാ ഗാര്‍ഡുകള്‍ക്കെതിരായ കേസുകളാണ് കോടതി തള്ളിയത്. സര്‍ക്കാര്‍ വിശദീകരണം വൈരുദ്ധ്യവും അവിശ്വസനീയവുമാണെന്ന് വിധി പ്രസ്താവിച്ചു കൊണ്ട്് ജഡ്ജ് റിച്ചാര്‍ഡോ ഉറുബിന വ്യക്തമാക്കി.

ബാഗ്ദാദിനടുത്ത നിസൂര്‍ സ്വകയറിലായിരുന്നു സംഭവം. ആള്‍ക്കൂട്ടത്തിനുനേരെ ആറംഗ സുരക്ഷാ സംഘം നടത്തിയ വെടിവെപ്പില്‍ 14 പേര്‍ മരിച്ചിരുന്നു. വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ആരോപണം. പ്രതികളില്‍ അഞ്ചുപേര്‍ കുറ്റം നിഷേധിച്ചപ്പോള്‍ ഒരു ഇറാഖിയെ കൊലപ്പെടുത്തിയതായി ആറാമത്തെ പ്രതി സമ്മിതിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് യു എസ് ഇറാഖ് ബന്ധം വഷളായിരുന്നു. പ്രതികളുടെ വിചാരണ ഇറാഖില്‍ നടത്തണമെന്ന ആവശ്യം അമേരിക്ക അംഗീകരിച്ചിരുന്നില്ല. ഇറാഖില്‍ അമേരിക്ക കരാര്‍ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനെതിരെയും അന്താരാഷ്ട്ര തലത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.