എഡിറ്റര്‍
എഡിറ്റര്‍
ആലപ്പുഴയിലെ തീരപ്രദേശങ്ങളില്‍ ഖനനം അനുവദിക്കില്ല: കെ.സി വേണുഗോപാല്‍
എഡിറ്റര്‍
Saturday 9th November 2013 12:12pm

k.c-venugopal

ആലപ്പുഴ: ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ കരിമണല്‍ ഖനനം അനുവദിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി കെ.സി ജോസഫ്. പഴയ സാഹചര്യം പുനര്‍വിചിന്തനം ചെയ്യേണ്ട കാര്യമില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

ആലപ്പുഴയിലെ പല മേഖലകളും പരിസ്ഥിതി ദുര്‍ഭല മേഖലകളാണ്. അത്തരം പ്രദേശങ്ങളെ നശിപ്പിക്കുന്ന യാതൊരു നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

കരിമണല്‍ ഖനനത്തിന്റെ പശ്ചാത്തലം മാറിയെന്ന് കഴിഞ്ഞ ദിവസം മന്ത്രി ഷിബു ബേബി ജോണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമായി നിലനിര്‍ത്തണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ മൈനിംഗ് പോളിസി കാലാനുസൃതമായി നവീകരിക്കണമെന്നും കായംകുളം മുതല്‍ അമ്പലപ്പുഴ വരെയുള്ള കരിമണല്‍ സമ്പത്തിന്റെ ഖനന അനുമതി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, വ്യവസായ വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കും അയച്ച കത്തില്‍ പറഞ്ഞിരുന്നു.

കരിമണല്‍ മാഫിയയില്‍ ഭരണത്തിലുള്ളവരും ഉണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ഈ മാഫിയയാണ് സ്വകാര്യ മേഖലയില്‍ ഖനനത്തിന് ശ്രമിക്കുന്നത്.

മാഫിയക്ക് കോണ്‍ഗ്രസിലെയും സി.പി.ഐ.എമ്മിലെയും അംഗങ്ങളെ പിന്‍തുണയുണ്ട്. സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Advertisement