എഡിറ്റര്‍
എഡിറ്റര്‍
കരിമണല്‍ഖനനം: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല
എഡിറ്റര്‍
Sunday 17th November 2013 10:15am

kerala-high-court

തിരുവനന്തപുരം: കരിമണല്‍ഖനനം സംബന്ധിച്ച സ്വകാര്യകമ്പനിക്ക് അനുകൂലമായ ഉണ്ടായ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല.

നേരത്തെ കരിമണല്‍ ഖനനത്തിന് പൊതുമേഖലക്കൊപ്പം സ്വകാര്യമേഖലയെക്കൂടി അനുവദിക്കണമെന്ന തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നു.
എന്നാല്‍ ജനങ്ങളുടെ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ഈ തീരുമാനം മരമിപ്പിച്ചിരിക്കുകയായിരുന്നു.

ഇതിനെതിരായാണ് സ്വകാര്യകമ്പനി ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ ഹൈക്കോടതി സ്വകാര്യ കമ്പനിക്ക് അനുകൂലമായി വിധി സമ്പാദിക്കുകയും ചെയ്യുകയായിരുന്നു.

എന്നാല്‍ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.

ചുരുക്കത്തില്‍ കരിമണല്‍ ഖനനത്തിന് സ്വകാര്യമേഖലയെക്കൂടി ഉള്‍പ്പെടുത്തുന്നതില്‍ യാതൊരു വിധത്തിലുള്ള എതിര്‍പ്പുമില്ലെന്ന് അറിയിക്കുന്നത് കൂടിയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം.

കേരളത്തിന്റെ വികസനം വലിയ തോതില്‍ ത്വരിതപ്പെടുത്താന്‍ കഴിയുന്നത്ര സമ്പദ്‌സമൃദ്ധമാണ് കരിമണല്‍ മേഖല. ഇത് കുത്തകകള്‍ക്ക് കൊള്ളയടിക്കാന്‍ അവസരമുണ്ടാക്കാതെ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

പരിസ്ഥിതിക്കോ, ജനജീവിതത്തിനോ, ദോഷമുണ്ടാക്കാതെ കരിമണല്‍ ഖനനം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണം. ഒപ്പം ഈ മേഖലയിലെ കള്ളക്കടത്ത് തടയാന്‍ കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തുകയും വേണമെന്ന് വി. എസ്. ആവശ്യപ്പെട്ടിരുന്നു.

Advertisement