എഡിറ്റര്‍
എഡിറ്റര്‍
ഇത് കറുത്തവരും മുസ്ലീങ്ങളുമൊക്കെ പരിഗണിക്കപ്പെട്ട ഓസ്‌കാര്‍: ഫലം കണ്ടത് 2016ലെ പ്രതിഷേധം
എഡിറ്റര്‍
Monday 27th February 2017 12:20pm

 

ലോസ് ഏഞ്ചല്‍സ്: കറുത്തവര്‍ഗക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കുമൊക്കെ പ്രാധാന്യം നല്‍കിയുള്ള നോമിനേഷന്‍ കൊണ്ട് ശ്രദ്ധനേടിയിരിക്കുകയാണ് ഇത്തവണത്തെ ഓസ്‌കാര്‍. മഹേര്‍ഷലാ അലിയിലൂടെ ഒരു കറുത്തവര്‍ഗക്കാരനായ മുസ്ലിം, വയോള ഡേവിസിലൂടെ ഒരു കറുത്തവര്‍ഗക്കാരിയും ഓസ്‌കാര്‍ കിരീടം ചൂടിയപ്പോള്‍ 2016ലെ ഒരു കൂട്ടമാളുകളുടെ പ്രതിഷേധത്തിന് അര്‍ത്ഥമുണ്ടായിരിക്കുകയാണ്.


Also read ലാ ലാ ലാന്‍ഡിലലിഞ്ഞ് 89ാം ഓസ്‌കാര്‍; മികച്ച നടന്‍ കാസെ അഫ്‌ലക്; നടി എമ്മ സ്റ്റോണ്‍


ഓസ്‌കാര്‍ നോമിനേഷനില്‍ വൈവിധ്യം ഇല്ലാത്തതിലുള്ള പ്രതിഷേധം എന്ന നിലയില്‍ 2016ലെ ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങിനെ ഹോളിവുഡിലെ ചില പ്രമുഖര്‍ ബഹിഷ്‌കരിച്ചിരുന്നു. അര്‍ഹതയുണ്ടായിരുന്നിട്ടും കറുത്തവര്‍ഗക്കാരെ മാറ്റിനിര്‍ത്തിയതിലും വെളുത്തവര്‍ഗക്കാരല്ലാത്ത ഒരാള്‍ക്കും പോലും നോമിനേഷന്‍ നല്‍കാത്തതിലും പ്രതിഷേധിച്ചായിരുന്നു തീരുമാനം.

നടി ജാഡ പിന്‍കെറ്റ് സ്മിത്ത്, നടന്‍ വില്‍ സ്മിത് സംവിധായകന്‍ സ്പൈക്ക് ലീ, ബ്രിട്ടീഷ് ഗായിക അനോഹ്നി തുടങ്ങിയവരാണ് പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചത്. ഇത്തരം പ്രതിഷേധങ്ങളുടെ ഫലമാണ് ഇത്തവണത്തെ ഓസ്‌കാര്‍ നോമിനേഷനിലെ വൈവിധ്യം.

ഇത്തവണ ഓസ്‌കാറിന്റെ എല്ലാ നാലു കാറ്റഗറികളിലും നിറമുള്ളവര്‍ കൂടി പരിഗണിക്കപ്പെട്ടു. മികച്ച സഹനടിക്കുള്ള കാറ്റഗറിയില്‍ നോമിനേഷന്‍ നേടിയത് മൂന്നുപേരാണ്. മികച്ച ചിത്രത്തിനുള്ള കാറ്റഗറിയില്‍ പരിഗണിച്ച ഫെന്‍സസ്, ഹിഡണ്‍ ഫിഗേഴ്സ്, മൂണ്‍ലൈറ്റ്’ എന്നീ ചിത്രങ്ങളില്‍ ഭൂരിപക്ഷവും കറുത്തവര്‍ഗക്കാരായ നടീനടന്മാരായിരുന്നു.

‘ഫെന്‍സസ്’ എന്ന ചിത്രത്തിലൂടെ ഡെന്‍സല്‍ വാഷിങ്ടണ്‍ മികച്ച നടനുള്ള നോമിനേഷന്‍ നേടി. ഇതേ ചിത്രത്തിലെ അഭിനയത്തിനാണ് വിയോള ഡേവിസ് സഹനടിക്കുള്ള ഓസ്‌കാര്‍ സ്വന്തമാക്കിയത്. മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് നയോമി ഹാരിസ് എന്ന കറുത്തവര്‍ഗക്കാരിയും നോമിനേഷന്‍ നേടി.

Advertisement