എഡിറ്റര്‍
എഡിറ്റര്‍
മന്ത്രവാദം: സൗദിയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
എഡിറ്റര്‍
Saturday 8th June 2013 12:12am

black-magic

റിയാദ്: മേലധികാരിക്കെതിരെ മന്ത്രവാദപ്രയോഗത്തിന് ശ്രമിച്ച ഇന്ത്യക്കാരന്‍ സൗദിയില്‍ അറസ്റ്റിലായി. ഇയാള്‍ക്ക് തപാല്‍ മാര്‍ഗം വന്ന കവറിനുള്ളില്‍ സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുടുങ്ങിയത്.
Ads By Google

പോലീസ് ഡിറ്റ്ക്റ്റീവ് പോസ്റ്റ്മാനായി അഭിനയിച്ചാണ് മന്ത്രവാദത്തിന് ശ്രമിച്ച ജീവനക്കാരനെ കുടുക്കിയത്. തനിക്ക് പെട്ടെന്ന് പണക്കാരനാകാനുള്ള മന്ത്രവാദത്തിനായുള്ള വസ്തുക്കളാണ് കവറിനുള്ളിലുള്ളതെന്ന് ഇയാള്‍ ഡിക്ടറ്റീവിനോട് പറഞ്ഞു.

ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇതിന് മുന്‍പും ഇയാള്‍ മന്ത്രവാദവും സമാനമായ സംഭവങ്ങളിലും കണ്ണിയാണെന്ന് പോലീസ് പറഞ്ഞു.

Advertisement