എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് ദുര്‍മന്ത്രവാദത്തിനിടെ യുവതിക്ക് പൊള്ളലേറ്റു; ഗുരുതര പരിക്കുകളുമായി യുവതി ആശുപത്രിയില്‍
എഡിറ്റര്‍
Monday 20th February 2017 8:47pm

 

കോഴിക്കോട്: നാദാപുരം പുറമേരിയില്‍ ദുര്‍മന്ത്രവാദത്തിനിടെ യുവതിക്ക് പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ വെള്ളയില്‍ സ്വദേശിനി ഷെമീനയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രവാദ പ്രവര്‍ത്തനം നടത്തിയ പുറമേരി സ്വദേശി നജ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Also read ‘എപ്പോഴാ ഒന്ന് കാണാന്‍ പറ്റുക?’ ചാനല്‍ മേധാവിയില്‍ നിന്നും നേരിട്ട അനുഭവം വെളപ്പെടുത്തി നടി വരലക്ഷ്മി ശരത്കുമാര്‍ 


പുറമേരിയില്‍ നജ്മയുടെ വീട്ടില്‍ നടന്ന മന്ത്രവാദത്തിനിടെയായിരുന്നു ഷെമീനയ്ക്ക് പൊളളലേറ്റത്. പ്രത്യേകം സജ്ജീകരിച്ച ഹോമകുണ്ഡത്തിലേക്ക് പെട്രോളൊഴിച്ചപ്പോള്‍ ആളിപ്പടര്‍ന്ന തീയ്യില്‍ നിന്ന് ഷെമീനക്ക് പരിക്കേല്‍ക്കുകയായിരുന്നു. 50 ശതമാനത്തിലധികം പൊള്ളലേറ്റ ഷമീനയുടെ നില ഗുരൂതരമായി തുടരുകയാണ്.

ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളുള്ള ഷെമീന തന്റെ രണ്ടാം വിവാഹം ശരിയാവുന്നതിന് വേണ്ടിയായിരുന്നു മന്ത്രവാദിനിയെ സമീപിച്ചത്. പ്രതിഷേധങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് നജ്മയുടെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement