ശാസ്ത്രം


ന്യൂ മെക്‌സിക്കോ: ഭൂമിക്കരികിലൂടെ ബ്ലാക്ക് ഹോളുകളുടെ ചെറു രൂപങ്ങള്‍ കടന്നുപോകുന്നതായി ശാസ്ത്രജ്ഞര്‍ . പ്രകാശത്തെപ്പോലും പുറത്തുവിടാത്ത വിധം ഗുരുത്വാകര്‍ഷണ ശക്തിയുള്ള നക്ഷത്രങ്ങളാണ് ബ്ലാക്ക്‌ഹോളുകള്‍ . നക്ഷത്രങ്ങളുടെ അവസാന ഘട്ടമാണിത്.

ന്യൂ മെക്‌സിക്കോയിലെ സാന്തിയ ലാഷണല്‍ ലാബിലെ ശാസ്ത്രജ്ഞരായ ആരോണ്‍ പി. വാന്‍ ദേവെണ്ടെറിന്റെയും പേസ് വാന്‍ ദേവെണ്ടെറിന്റെയും അഭിപ്രായത്തില്‍ ആ ചെറു ബ്ലാക്ക് ഹോളുകളുടെ ഭ്രമണപഥം ന്യൂക്ലിയസ്സില്ലാത്ത ഒരാറ്റത്തിന്റേതിന് തുല്യമാണ്. ഇവരുടെ സിദ്ധാന്തപ്രകാരം ചില ചെറു ബ്ലാക്ക് ഹോളുകള്‍ക്ക് ഭൂമിയില്‍ തന്നെ സ്ഥിതി ചെയ്യാനോ ഭൂമിക്ക് യാതൊരു കേടും വരുത്താതെ അതിനടുത്തുകൂടെ കടന്നുപോകുന്നതിനോ കഴിയും.

ആറ്റങ്ങളുടെ അതേ ക്വാണ്ടം സിദ്ധാന്തം തന്നെയാണ് ഈ ബ്ലാക്ക് ഹോളുകളും പിന്തുടരുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഈ സിദ്ധാന്തത്തെ അവര്‍ ഗ്രാവിറ്റേഷണല്‍ ഇക്വലന്റ് ഓഫ് ആറ്റം (GEA) എന്നാണ് വിളിച്ചത്.