കൊല്ലം: കരുനാഗപ്പള്ളിയില്‍ സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ നടി കാവ്യാമാധവനു നേരേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ കാവ്യ പങ്കെടുത്തതാണ് ഡി.വൈ.എഫ്.ഐക്കാരെ ചൊടിപ്പിച്ചത്. ഉദ്ഘാടനത്തിനായി കാവ്യ കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ കരിങ്കൊടി കാട്ടുകയായിരുന്നു.

കാവ്യാഗോബാക്ക എന്ന മുദ്രാവാക്യത്തോടെ അഞ്ച് പേര്‍ അടങ്ങുന്ന സംഘമാണ് കരിങ്കൊടി കാണിച്ചത്. എന്നാല്‍ സംഭവം ഉദ്ഘാടന ചടങ്ങുകളെ തടസ്സപ്പെടുത്തിയില്ല.