തൃശൂര്‍: എഴുത്തുകാരി അരുന്ധതി റോയിക്കെതിരേ ബി.ജെ.പി പ്രവര്‍ത്തകരുടെ കരിങ്കൊടി. തൃശൂരില്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കരിങ്കൊടി കാട്ടിയത്.

അരുന്ധതി റോയ് ഹാളിലേക്ക് കടക്കുന്നതിനിടെ മുഖത്ത് കറുത്ത തുണി കെട്ടി പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പോലീസെത്തിയാണ് ഇവരെ നീക്കം ചെയ്തത്.

Subscribe Us:

കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന അരുന്ധതി റോയിയുടെ പ്രസ്താവനയില്‍ പ്രതിഷേച്ചാണ് കരിങ്കൊടി കാട്ടിയതെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയ ശേഷം ആദ്യമായാണ് അരുന്ധതി കേരളത്തിലെത്തുന്നത്.