തിരുവനന്തപുരം: സി.പി.ഐ.എം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. വയനാട് വൈത്തിരിയിലാണ് സംഭവം.
കല്‍പറ്റയില്‍ മുഖ്യമന്ത്രിക്കെതിരേ പ്രകടനവും നടന്നു. സി.പി.ഐ.എം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമസിമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രകടനം.

കോടതി വിധിയുണ്ടായിട്ടും എം.വി ശ്രേയാംസ്‌കുമാര്‍ എം.എല്‍.എയുടെ കൈയ്യേറ്റ ഭൂമി ഒഴിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സി.പി.ഐ.എം പ്രവര്‍ത്തകരുടെ പ്രതിഷേധം. സി.പി.ഐ.എം ജില്ലാസെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്.