മുംബൈ: ശക്തമായ ലോക്പാല്‍ ബില്‍ ആവശ്യപ്പെട്ട് മുംബൈയില്‍ നിരാഹാര സമരത്തിന് പുറപ്പെട്ട അണ്ണാഹസാരെയ്ക്ക് നേരെ കരിങ്കൊടി. ഹസാരെ സഞ്ചരിച്ച വാഹനവ്യൂഹം തടയാന്‍ ശ്രമിച്ചു.

സമരം തുടങ്ങുന്നതിന് മുന്നോടിയായി ജുഹു ബീച്ചില്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ പോകുന്നതിനിടെയാണ് സംഭവം. സമദ് സൈനിക് ദള്‍ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഹസാരെയുടെ അംഗരക്ഷകരും മുംബൈ പോലീസും ചേര്‍ന്നാണ് പ്രതിഷേധക്കാരെ നീക്കിയത്. ഇവരെ പിന്നീട് അറസ്റ്റു ചെയ്തു.

Subscribe Us:

പ്രതിഷേധക്കാരെ മാറ്റിയ ശേഷം ഹസാരെ ജുഹുവില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. 11 മണിയോടെ എം.എം.ആര്‍.ജി.എ ഗ്രൗണ്ടില്‍ സരം തുടങ്ങും.

Malayalam news

Kerala news in English