എഡിറ്റര്‍
എഡിറ്റര്‍
മണിയന്‍ പിള്ള രാജുവിന്റെ ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ
എഡിറ്റര്‍
Thursday 15th November 2012 11:49am

മണിയന്‍ പിള്ള രാജു പുതുമുഖങ്ങല്‍ക്ക് പ്രാധാന്യം നല്‍കി നിര്‍മിക്കുന്ന ചിത്രമാണ് ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ. എം. രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മുരളി, നിരഞ്ജന്‍, മാളവിക, സംസ്‌കൃതി എന്നീ പുതുമുഖതാരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മാളവികയാണ് ചിത്രത്തിലെ  നായിക.

Ads By Google

പുതിയ തലമുറയുടെ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്ന ഒരു കഥയാണ് ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ. മണിയന്‍ പിള്ള രാജുവിന്റെ മകനായ നിരഞ്ജന്‍ തന്നെയാണ് ചിത്രത്തില്‍ രാജുവിന്റെ മകനായി വേഷമിടുന്നത്.

ദീപക് എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയായി എത്തുന്ന നിരഞ്ജന്റെ കഥാപാത്രം അല്‍പം നെഗറ്റീവ് ടച്ചുള്ളതാണെന്ന് സംവിധായകന്‍ പറയുന്നു.
റീന എന്ന കഥാപാത്രത്തെ മാളവികയും ബെന്നി എന്ന കഥാപാത്രത്തെ മിഥുന്‍ മുരളിയുമാണ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.

പ്ലസ്ടു വിദ്യാര്‍ഥിനിയായ ആരതി എന്ന കഥാപാത്രത്തെയാണ് സംസ്‌കൃതി അവതരിപ്പിക്കുന്നത്. പ്ലസ്ടുവിന് പഠിക്കുന്ന ചെറുപ്പക്കാര്‍ നിര്‍ദോഷമായി ചെയ്യുന്ന ചില കാര്യങ്ങള്‍ ഒരു ദുരന്തമായി മാറുന്നതാണ് ചിത്രത്തിന്റെ കഥ.

ജനാര്‍ദ്ദനന്‍, മണിയന്‍പിള്ള രാജു, സീമാ ജി. നായര്‍, നെല്‍സണ്‍, മുത്തുരാമന്‍, ഇര്‍ഷാദ്, കുഞ്ചന്‍, ഗണപതി, സുകുമാരി, സുരഭി,  പരുത്തിവീരന്‍ വാസു തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ജെ. പള്ളാശേരിയുടേതാണ് തിരക്കഥ. രാജീവ് ആലുങ്കലിന്റെ ഗാനങ്ങള്‍ക്ക് എം.ജി ശ്രീകുമാര്‍ ഈണം പകര്‍ന്നിരിക്കുന്നു.

അഴകപ്പനാണ് ഛായാഗ്രാഹകന്‍. എഡിറ്റിങ്- വി. സാജന്‍. കലാസംവിധാനം- ഗോകുല്‍ ദാസ്, മേക്കപ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- എസ്.ബി. സതീശന്‍, അസോസിയേറ്റ് ഡയറക്ടര്‍- പ്രജിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കിച്ചി പൂജപ്പുര, പ്രൊഡക്ഷന്‍ മാനേജര്‍- റാം.

Advertisement