Categories

ബ്ലാ­ക്ക്­ബറി: ഇ­ത്തി­സാ­ലാത്തും ഡുവും പാ­ക്കേ­ജു­മാ­യി രംഗത്ത്

ദുബൈ: യു എ ഇ­യില്‍ ബ്ലാ­ക്ക്ബ­റി സേ­വ­ന­ങ്ങള്‍­ക്ക് ഒ­ക്ടോ­ബര്‍ ഒ­ന്നു­മു­തല്‍ വി­ല­ക്കേര്‍­പ്പെ­ടു­ത്തു­മെ­ന്ന് ടെലി­കോം റ­ഗു­ലേറ്റ­റി അ­തോ­റി­ട്ടി പ്ര­ഖ്യാ­പി­ച്ച­തോ­ടെ ആ­ശ­യ­ക്കു­ഴ­പ്പ­ത്തിലാ­യ ഉ­പ­ഭോ­ക്താക്ക­ളെ തൃ­പ്­തി­പ്പെ­ടു­ത്താന്‍ പ്രാ­ദേശി­ക ടെലി­കോം ക­മ്പ­നി­കളാ­യ ഇ­ത്തി­സാ­ലാ­ത്തും ഡു­വും പാ­ക്കേ­ജു­ക­ളു­മാ­യി രം­ഗത്ത്. ഒ­രു വര്‍ഷ­ത്തെ ക­രാ­റ­ടി­സ്ഥാ­ന­ത്തില്‍ ഇ­ത്തി­സാ­ലാ­ത്തി­ന്റെ ബ്ലാ­ക്ക്‌­ബെ­റി ഉ­പ­ഭോ­ക്താ­ക്കള്‍­ക്ക് സൗജ­ന്യ സ്­മാര്‍­ട് ഫോണ്‍ സേ­വ­ന­ങ്ങ­ള­ടങ്ങി­യ പാ­ക്കേ­ജാ­ണ് കമ്പ­നി പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­ന്ന­ത്.

തൊ­ട്ട് പി­ന്നാ­ലെ ര­ണ്ടാമ­ത്തെ ക­മ്പ­നിയാ­യ ‘ഡു’ 40 ദിര്‍­ഹം നി­ര­ക്കില്‍ സ്­മാര്‍­ട് ഫോണ്‍ ഡാ­റ്റാ പാ­ക്കേ­ജ് പ്ര­ഖ്യാ­പി­ച്ചി­ട്ടുണ്ട്. നി­ല­വി­ലെ ഉ­പ­ഭോ­ക്താ­ക്കള്‍ക്കും പുതി­യ വ­രി­ക്കാര്‍ക്കും ഇ­തി­ന്റെ ഗു­ണഫ­ലം ല­ഭി­ക്കു­മെ­ന്ന് ‘ഡു’ സി ഇ ഒ ഉ­സ്­മാന്‍ സുല്‍­ത്താന്‍ പ­റഞ്ഞു. സുര­ക്ഷാ കാ­ര­ണ­ങ്ങള്‍ മുന്‍­നിര്‍­ത്തി­യാ­ണ് മ­റ്റ് പ­ല രാ­ജ്യ­ങ്ങ­ളി­ലെയും പോ­ലെ യു എ ഇയും ബ്ലാ­ക്ക്­ബ­റി­യു­മാ­യു­ള്ള ഡാ­റ്റാ വി­തര­ണം നിര്‍­ത്തി­വെ­ക്കാന്‍ തീ­രു­മാ­നി­ച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.