ന്യൂദല്‍ഹി: ബ്ലാക്ക്‌ബെറി ഫോണുകളുമായി ബന്ധപ്പെട്ട സുരക്ഷാപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത് യോഗത്തില്‍ നിന്നും ബ്ലാക്ക്‌ബെറി നിര്‍മ്മാണ ഗ്രൂപ്പായ റിസര്‍ച്ച് ഇന്‍ മോന്‍ വിട്ടുനിന്നു. കമ്പനിയുടെ ഭാഗത്തുനിന്നും ഇതേക്കുറിച്ച് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. അതേസമയം ബ്ലാക്ക്‌ബെറി ഫോണുകളുടെ ഇന്ത്യയിലെ വിതരണക്കാരായ എയര്‍ടെല്‍, വോഡഫോണ്‍ എന്നിവയും യോഗത്തില്‍ പങ്കെടുത്തില്ല.

കമ്പനിയുടെ ഇന്റര്‍നെറ്റ്, മെസ്സേജിംഗ് അടക്കമുളള്ള സംവിധാനങ്ങള്‍ നിരീക്ഷിക്കുന്നതിന് ശക്തമായ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ ബ്ലാക്ക്‌ബെറി സേവനങ്ങള്‍ ആഭ്യന്തര മന്ത്രാലയം നിരോധിച്ചേക്കുമെന്നും സൂചനയുണ്ട്.