കൊച്ചി: ബി.ജെ.പി നേതാവ് ബി.കെ ശേഖര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ് ബി.കെ ശേഖര്‍. ബി.ജെ.പിയുടെ സംസ്ഥാന വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു.

തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പാണ് ശേഖറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഞ്ഞപ്പിത്തത്തെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക മാറ്റിയതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ കരളിലെ അര്‍ബുദബാധയാണ് രോഗമെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ മുതല്‍ രോഗം മൂര്‍ച്ഛിക്കുകയും ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.

മരണ വിവരമറിഞ്ഞ് ബി.ജെ.പി നേതാക്കള്‍ കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.