ന്യൂദല്‍ഹി: ഇസ്രഈലിലെ ഇന്ത്യന്‍ എംബസി ജറുസലേമിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി.

Subscribe Us:

തര്‍ക്ക നഗരമായ ജറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തിന്റെ ആസ്ഥാനം അവിടേക്ക് മാറ്റണമെന്നുമുള്ള യു.എസ് പ്രസിന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടേയും പ്രസ്താവന.

ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ എംബസി മാറ്റണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം. നിലവില്‍ ടെല്‍അവീവില്‍ തന്നെയാണ് ഇന്ത്യന്‍ എംബസിയും സ്ഥിതി ചെയ്യുന്നത്. തര്‍ക്കഭൂമിയായ ജറുസലേമില്‍ മറ്റുരാജ്യത്തിനൊന്നും നയതന്ത്ര-സ്ഥാനപതി കാര്യാലയങ്ങളില്ല.

രാജ്യം എക്കാലവും യു.എസിനോട് നന്ദിയുള്ളവരായിരിക്കുമെന്നായിരുന്നു ട്രംപിന്റെ തീരുമാനത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിന്റെ പ്രതികരണം.


Dont Miss ഐഎസിനെ പോലുള്ള തീവ്രവാദസംഘടനയാണ് അമിത്ഷായുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയെന്ന് കര്‍ണ്ണാടക ആഭ്യന്തരമന്ത്രി


അതേസമയം ജറുസലേമിനെ ഇസ്രഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് ഫലസ്തീന്‍ രംഗത്തെത്തി.

ട്രംപിന്റെ നിലപാട് ‘തീക്കളിയാണ്’ എന്നായിരുന്നു ഇസ്രഈലി പാര്‍ലമെന്റിലെ ഫലസ്തീനിയന്‍ അംഗമായ ജാമല്‍ സഹാല്‍ക്ക പ്രതികരിച്ചത്.
ട്രംപിന്റെ ഈ നിലപാടിനെ ഫലസ്തീനിയന്‍ നേതൃത്വം അംഗീകരിക്കില്ലെന്ന് ഫലസ്തീനിയന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസും വ്യക്തമാക്കിയിരുന്നു.

‘ഫലസ്തീനിന്റെ എക്കാലത്തേയും തലസ്ഥാനം’ എന്നാണ് ജറുസലേമിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇസ്രഈലി- ഫലസ്തീന്‍ സമാധാന ചര്‍ച്ചയില്‍ യു.എസിന് ഇനി മധ്യസ്ഥം വഹിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.