എഡിറ്റര്‍
എഡിറ്റര്‍
ഭാര്യയേയും സഹോദരിയേയും ബംഗാളിലേക്ക് അയക്കാന്‍ ധൈര്യമുണ്ടോ; 15 ദിവസത്തിനകം അവര്‍ ബലാത്സംഗം ചെയ്യപ്പെട്ടിരിക്കും; വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് രൂപാ ഗാംഗുലി
എഡിറ്റര്‍
Saturday 15th July 2017 10:47am

ന്യൂദല്‍ഹി: കോണ്‍ഗ്രസിനേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും വെല്ലുവിളിച്ച് നടിയും ബി.ജെ.പി നേതാവുമായ രൂപാ ഗാംഗുലി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും അവരെ പിന്തുണയ്ക്കുന്നവരും അവരുടെ സ്ത്രീകളായ ബന്ധുക്കളെ പശ്ചിമബംഗാളിലേക്ക് അയക്കണമെന്നും അവര്‍ക്ക് 15 ദിവസത്തിലപ്പുറം ബലാത്സംഗത്തെ അതിജീവിച്ച് അവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും രൂപാ ഗാംഗുലി കുറ്റപ്പെടുത്തി. മമതാ ബാനര്‍ജി സര്‍ക്കാരിന്റെ ആതിഥ്യഗുണമാണ് ഇതെന്നും രൂപാ ഗാംഗുലി പറഞ്ഞു.


Dont Miss യു.പിയില്‍ പുതിയ ജാതിയുദ്ധം; ആദിത്യനാഥ് നിയമിച്ച 312 നിയമനങ്ങളില്‍ 152 ഉം ബ്രാഹ്മണര്‍


മമത ബാനര്‍ജിയുടെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എല്ലാ പാര്‍ട്ടിക്കാരേയും ഞാന്‍ വെല്ലുവിളിക്കുകയാണ്. മമത ബാനര്‍ജിയുടെ സംരക്ഷണം ഇല്ലാതെ ഇവര്‍ അവരുടേയും മക്കളേയും സഹോദരിമാരേയും ഭാര്യമാരേയും ബംഗാളിലേക്ക് അയക്കാന്‍ തയ്യാറുണ്ടോ? അവിടെ അവര്‍ ബലാത്സംഗത്തിനിരയാകാതെ കഴിയുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ? എ.എന്‍.ഐയോട് പ്രതികരിക്കവേ രൂപാ ഗാംഗുലി ചോദിച്ചു. ആരുടേയും സംരക്ഷണമില്ലാതെ ഒരു സ്ത്രീയ്ക്ക് പോലും അവിടെ ഒരു രാത്രി കഴിച്ചുകൂട്ടാനാവില്ലെന്നും നേരത്തെ രൂപാ ഗാംഗുലി പ്രതികരിച്ചു.

മമതാ ബാനര്‍ജി അവരുടെ ബന്ധുക്കളായ സ്ത്രീകളേയും കുടുംബക്കാരേയും പശ്ചിമബംഗാളിലേക്ക് എത്തിക്കുകയും അവര്‍ അവിടെ ബലാത്സംഗത്തിന് വിധേയരാകാതെ 15 ദിവസം നില്‍ക്കുകയും ചെയ്യുന്ന പക്ഷം തന്റെ പ്രസതാവന താന്‍ പിന്‍വലിക്കുമെന്നും രൂപാ ഗാംഗുലി എ.എന്‍.ഐയോട് പ്രതികരിച്ചു.

അതേസമയം പശ്ചിമ ബംഗാളില്‍ ബി.ജെ.പിയും സംഘപരിവാറും ചേര്‍ന്ന് ബോധപൂര്‍വം കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഥി ബി.ജെ.പിയുടെ ബ്ലോക് തല നേതാവിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.

Advertisement