എഡിറ്റര്‍
എഡിറ്റര്‍
ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം ബി.ജെ.പിയുടെ ഉപജീവനമാര്‍ഗം: സോണിയാ ഗാന്ധി
എഡിറ്റര്‍
Tuesday 28th August 2012 11:30am

ന്യൂദല്‍ഹി:  ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം ബി.ജെ.പിയുടെ ഉപജീവനമാര്‍ഗമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ബി.ജെ.പിക്ക് പാര്‍ലമെന്റിനോടുള്ള ബഹുമാനം കുറയുന്നെന്നും അവര്‍ പറഞ്ഞു.  ദല്‍ഹിയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ജനറല്‍ ബോഡി മീറ്റിങ്ങില്‍ സംസാരിക്കവേയാണ് സോണിയ ഇങ്ങനെ പറഞ്ഞത്.

പാര്‍ലമെന്റിനെ ബി.ജെ.പി അനിശ്ചിതാവസ്ഥയിലാക്കിയിരിക്കുകയാണെന്നും ബി.ജെ.പി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ബിജെപിയുടെ നെഗറ്റീവ് രാഷ്ട്രീയത്തെ നേരിടാന്‍ കോണ്‍ഗ്രസ് തയാറായിക്കഴിഞ്ഞതായും അവര്‍ പറഞ്ഞു.

Ads By Google

പാര്‍ലമെന്റിനോടുളള ബഹുമാനം കുറഞ്ഞുവരുന്നതിനാലാണ് ഇതെന്നും അവര്‍ കുറ്റപ്പെടുത്തി. കല്‍ക്കരിപ്പാട വിഷയത്തില്‍ കോണ്‍ഗ്രസിന് ഒളിക്കാനോ പ്രതിരോധിക്കാനോ ഒന്നുമില്ലെന്നും അവര്‍ പറഞ്ഞു.

ബി.ജെ.പിയുടെ പ്രതിഷേധത്തെ ചെറുക്കാനും ശക്തമായ മറുപടി നല്‍കാനും വിഷയം ഏറ്റെടുത്ത് ജനങ്ങള്‍ക്കിടയിലേക്കിറങ്ങാനും അവര്‍ എം.പിമാരോട് ആഹ്വാനം ചെയ്തു.

അതേസമയം, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സഭാ നടപടികള്‍ പുനരാരംഭിച്ചു. കല്‍ക്കരി ഖനന അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇന്നലെ നടത്തിയ പ്രസ്താവന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി നല്‍കിയ നോട്ടീസ് അനുവദിക്കില്ലെന്ന് ബി.ജെ.പി വ്യക്താമാക്കിയിരുന്നു.
പ്രധാനമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ ആവശ്യം തങ്ങള്‍ക്കില്ലെന്നാണ് ബി.ജെ.പി നിലപാട്.

Advertisement