മലപ്പുറം: മലപ്പുറം ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനമായ ഗ്രീന്‍വാലിയിലേക്ക് ഓഗസ്റ്റ് 27 ന് ബി.ജെ.പി നടത്താനിരുന്ന മാര്‍ച്ച് ജില്ലാ ഭരണകൂടം നിരോധിച്ചു.

മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ അത് മതസൗഹാര്‍ദ്ദത്തിന് എതിരാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് നിരോധിച്ചതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.

പ്രഖ്യാപിച്ച തിയ്യതി തന്നെ ഗ്രീന്‍വാലിയിലേക്ക് മാര്‍ച്ച നടത്തുമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വ്യക്തമാക്കി.