എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാര്‍ മന്ദിരത്തില്‍ ഗോമാംസം കഴിച്ചെന്ന് ആരോപണം; ബി.ജെ.പി പ്രവര്‍ത്തകര്‍ കെട്ടിടത്തില്‍ ഗോമൂത്രം തളിച്ചു
എഡിറ്റര്‍
Monday 26th June 2017 6:16pm


ബംഗളൂരു: സര്‍ക്കാര്‍ മന്ദിരത്തില്‍ വെച്ച് ഗോമാംസം കഴിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കെട്ടിടത്തില്‍ ഗോമൂത്രം തളിച്ചു. സര്‍ക്കാരിനു കീഴിലുള്ള ‘മൈസൂര്‍ കലാമന്ദിര്‍’ എന്ന സ്ഥാപനത്തിന്റെ കെട്ടിടത്തിലാണ് ഗോമൂത്രം തളിച്ചത്.

‘ചര്‍വാക’ എന്ന സംഘടന ഭക്ഷണ ശീലങ്ങള്‍ സംബന്ധിച്ച് ഇവിടെ ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. മൈസൂര്‍ യൂണിവേഴ്സിറ്റി മുന്‍ പ്രൊഫസറും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.എസ് ഭഗവാന്‍ അടക്കമുള്ള പ്രമുഖര്‍ സെമിനാറില്‍ പങ്കെടുത്തിരുന്നു.


Also Read:   ‘മുസ്‌ലീമല്ലേ, ബാഗിലെന്താണ് ബോംബാണോ?’ ബംഗളുവില്‍ നേരിട്ട ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി മലയാളി ജവാന്‍


പരിപാടിയുടെ അവസാന ദിവസം ഭക്ഷണത്തോടൊപ്പം മാംസവും വിളമ്പിയിരുന്നു. ഇത് ഗോമാംസമാണെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പരിപാടി നടന്ന കെട്ടിടത്തില്‍ ഗോമൂത്രം തളിച്ചത്.

സര്‍ക്കാര്‍ കെട്ടിടത്തില്‍ വെച്ച് ഭക്ഷണം കഴിച്ചതിന് സംഘാടകര്‍ക്ക് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ കെട്ടിടത്തില്‍ സെമിനാര്‍ നടത്താനാണ് അനുമതി നല്‍കിയിരുന്നതെന്നും ചരിത്രപ്രാധാന്യമുള്ള കലാമന്ദിറിനുള്ളില്‍ അനുവാദമില്ലാതെ ഭക്ഷണം വിളമ്പാന്‍ പാടില്ലെന്നും കാണിച്ചാണ് നോട്ടീസ് നല്‍കിയത്.

Advertisement