എഡിറ്റര്‍
എഡിറ്റര്‍
ട്രാഫിക് നിയമം ലംഘിച്ച മകന് ഫൈന്‍ ഇട്ടു: പൊലീസുകാരെ പരസ്യമായി ചീത്തവിളിച്ച് ബി.ജെ.പി നേതാവും അനുയായികളും- വീഡിയോ കാണാം
എഡിറ്റര്‍
Friday 7th July 2017 12:00pm

മീററ്റ്: ട്രാഫിക് നിയമം ലംഘിച്ച മകന് ഫൈന്‍ ഇട്ട പൊലീസ് നടപടിയ്‌ക്കെതിരെ രോഷപ്രകടനുമായി ബി.ജെ.പി നേതാവ്. ബി.ജെ.പി കോര്‍പ്പറേറ്റര്‍ അഷു റാസ്‌തോഗിയും അനുയായികളുമാണ് പൊലീസുകാരെ ചീത്തവിളിച്ചത്.

മീററ്റിലെ സിവില്‍ ലൈന്‍സ് മേഖലയിലെ സിതാറാം പുലിയയ്ക്ക് സമീപം പൊലീസ് ചെക്കിങ്ങിനിടെയായിരുന്നു സംഭവം. ബുധനാഴ്ച ട്രാഫിക് നിയമം ലംഘിച്ചതിന് സിവില്‍ ലൈന്‍സ് എസ്.ഒ റാസ്‌തോഗിയുടെ മകന് ഫൈന്‍ ഇട്ടിരുന്നു.

ഇതില്‍ രോഷംപൂണ്ടാണ് ബി.ജെ.പി നേതാവ് സ്ഥലത്തെത്തി പൊലീസുകാരെ ചീത്തവിളിച്ചത്.


Also Read: എന്റെ ഇക്ക ഇതില്‍പെട്ടതില്‍ വളരെ സങ്കടമുണ്ട്; പിന്നില്‍ കളിക്കുന്നത് ശക്തരായ ആളുകള്‍: നാദിര്‍ഷയുടെ സഹോദരന്‍


യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയശേഷം യു.പിയില്‍ വിവിധയിടങ്ങളില്‍ ഡ്യൂട്ടി ചെയ്തതിന്റെ പേരില്‍ പൊലീസുകാര്‍ക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായിരുന്നു.

അടുത്തിടെ ശ്രേഷ്ഠ താക്കൂര്‍ എന്ന പൊലീസുകാരി നിയമംലംഘിച്ച ബി.ജെ.പി നേതാവില്‍ നിന്നും പിഴ ഈടാക്കിയിരുന്നു. ഇതിന്റെ പേരില്‍ അവരെ കഴിഞ്ഞദിവസം ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു.

Advertisement