Categories

കൊയിലാണ്ടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

കോഴിക്കോട്:  കൊയിലാണ്ടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് നേരെ ആക്രമണം. മണക്കുളങ്ങര രാജന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. വെട്ടേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഒരു സംഘം വീട്ടില്‍ കയറി ആക്രമണം നടത്തിയത്. രണ്ടുദിവസം മുന്‍പ് ഇവിടെ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. ഇതുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല.

സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താലാചരിക്കും

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.