എഡിറ്റര്‍
എഡിറ്റര്‍
രാത്രി എട്ടുമണിക്കു നടന്ന ബോംബേറില്‍ പ്രതിഷേധിച്ച് ആറരമണിക്ക് യുവമോര്‍ച്ചാ നേതാവിന്റെ പോസ്റ്റ്; ആക്രമണത്തിനു പിന്നില്‍ ബി.ജെ.പി തന്നെയെന്ന ആരോപണം ശക്തമാകുന്നു
എഡിറ്റര്‍
Thursday 8th June 2017 3:11pm

 

തിരുവനന്തപുരം: ബുധനാഴ്ച തിരുവനന്തപുരത്തെ ബി.ജെ.പി ഓഫീസിനുനേരെ നടന്ന ബോംബേറ് ബി.ജെ.പിയുടെ തന്നെ ഗൂഢാലോചനയാണെന്ന ആരോപണം ശക്തിപ്പെടുന്നു. രാത്രി എട്ടുമണിക്കും ഒമ്പതരയ്ക്കും ഇടയിലുണ്ടായ ആക്രമണം സംബന്ധിച്ച് വൈകുന്നേരം ആറരയോടെ യുവമോര്‍ച്ചാ നേതാവിന്റെ ഫേസ്ബുക്കില്‍ പേജില്‍ വന്ന കുറിപ്പാണ് ഇത്തരമൊരു സംശയം ബലപ്പെടുത്തുന്നത്.


Also read ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍


യുവമോര്‍ച്ചയുടെ കഴക്കൂട്ടം മണ്ഡലത്തിലെ നേതാവും ബി.ജെ.പി നേതാവ് വി. മുരളീധരന്റെ അടുപ്പക്കാരനുമായ ജയദേവ് ഹരീന്ദ്രന്‍ നായരാണ് രാത്രി എട്ടുമണിക്കു നടന്ന സംഭവത്തെ അപലപിച്ചുകൊണ്ട് വൈകുന്നേരം ആറരയ്ക്കു തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

‘എന്താണ് ഭീരുത്വം! മുഖംമറച്ച് ബോംബ് എറിഞ്ഞോടിയതോ, അതോ ചെന്നുകേറി അറസ്റ്റു വരിച്ചതോ’ എന്നായിരുന്നു പോസ്റ്റ്.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ദല്‍ഹിയില്‍ ഹിന്ദുസേന പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായതിനു പിന്നാലെയായിരുന്നു ജയദേവ് ഹരീന്ദ്രന്‍ നായരുടെ ഫേസ്ബുക്ക് പോസ്റ്റു വന്നത്.

യെച്ചൂരിക്കെതിരാായ സംഘപരിവാര്‍ ആക്രമണത്തില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണ് തിരുവനന്തപുരത്തെ ഓഫീസിനുനേരെ നടന്ന ബോംബേറെന്ന ആക്ഷേപവുമായി സി.പി.ഐ.എം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ തിരുവനന്തപുരം നഗരത്തിലെ ജില്ലാ കമ്മിറ്റി ഓഫീസിനുള്ളില്‍ എട്ടുമണിക്ക് ആരുമുണ്ടായിരുന്നില്ല എന്നതും ആ സമയത്ത് ഓഫീസിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ പ്രവര്‍ത്തിച്ചില്ല എന്നതും ഈ സംശയം ബലപ്പെടുത്തുന്നതായിരുന്നു.


Dont miss യോഗി ആദിത്യനാഥിനു നേരെ വിദ്യാര്‍ത്ഥി പ്രതിഷേധം; പൊലീസിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാട്ടി; 4 വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ 14 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍


ഇന്നലെ ഓഫീസില്‍ ബോംബേറുണ്ടായത് രാത്രി 8:30നും 9നുംഇടയില്‍.ഈ സ്‌ക്രീന്‍ ഷോട്ടില്‍ കാണുന്നത്,തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ യുവമോര്‍ച്ച നേതാവും, BJP നേതാവ് വി.മുരളീധരന്റെ പ്രിയപ്പെട്ട അടുപ്പക്കാരനുമായ ജയദേവ് ഹരീന്ദ്രന്‍ നായരുടെ എഫ് ബി പോസ്റ്റാണ്.പോസ്റ്റ് ഇട്ടിരിക്കുന്ന സമയം നോക്കൂ.. രാത്രി8:30 നു ശേഷം നടന്ന സംഭവത്തെ പരാമര്‍ശിച്ചു മണിക്കൂറുകള്‍ക്കു മുന്നേ എഫ് ബി പോസ്റ്റ്!. CC TV camera ഓഫായിരുന്നതിന്റെ രഹസ്യം മനസിലായല്ലോ അല്ലെ??


You must read this മലപ്പുറത്ത് ബോംബ് മാത്രമല്ല തോക്കും കിട്ടും; ഇതാ കണ്ടോളീ; ഇജ്ജൊക്കെ പുഗ്ഗൊല്‍ത്തും: മലപ്പുറത്തെ കുറിച്ചുള്ള ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു


Advertisement