എഡിറ്റര്‍
എഡിറ്റര്‍
‘രാജ്യം മുഴുവന്‍ താമര വിരിയും’; അഞ്ചോ പത്തോ അല്ല കുറഞ്ഞത് 50 വര്‍ഷമെങ്കിലും ബി.ജെ.പി അധികാരത്തിലിരിക്കുമെന്ന് അമിത് ഷാ
എഡിറ്റര്‍
Saturday 19th August 2017 6:10pm

ഭോപാല്‍: അഞ്ചോ പത്തോ വര്‍ഷത്തേക്കല്ല കുറഞ്ഞത് 50 വര്‍ഷമെങ്കിലും ബി.ജെ.പി അധികാരത്തിലിരിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി അതിന്റെ ഏറ്റവും ഉച്ചസ്ഥായിയില്‍ ആണ് ഇപ്പോഴെന്നും കേന്ദ്രത്തില്‍ ഭൂരിപക്ഷത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 1387 എം.എല്‍.എമാര്‍ പാര്‍ട്ടിക്കുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഇതാണ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു.


Also Read: ഒരവസരം കൂടി തരൂ, 2022ഓടെ എല്ലാം ശരിയാക്കിതരാം: വീണ്ടും മോഹനവാഗ്ദാനവുമായി ബി.ജെ.പി


‘നമ്മള്‍ 5-10 വര്‍ഷത്തേക്ക് അധികാരത്തില്‍ വന്നതല്ല, ചുരുങ്ങിയത് 50 വര്‍ഷത്തേക്കെങ്കിലുമാണ്. ഈ 40-50 വര്‍ഷത്തിനിടയില്‍ അധികാരത്തിലൂടെ രാജ്യത്ത് പ്രധാനപ്പെട്ട മാറ്റങ്ങള്‍ കൊണ്ടുവരണം.’ അമിത് ഷാ പറയുന്നു.

രാജ്യത്ത് എല്ലായിടത്തും താമര വിരിയിക്കണമെന്നതാകണം ലക്ഷ്യമെന്നും അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഭോപ്പാലില്‍ അമിത് ഷാ പറഞ്ഞു. മധ്യപ്രദേശില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ എത്തിയത്.

Advertisement