കൊല്ലം: അബ്ദുള്‍ നാസര്‍ മഅദനിയുടെ അറസ്റ്റ് ഇന്ന് നടന്നില്ലെങ്കില്‍ നാളെ സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് ബി ജെ പി അറിയിച്ചു. നാളെ അന്‍വാര്‍ശേരിയിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നടക്കുന്ന അടിയന്തിര ബി ജെ പി യോഗത്തിലാണ് തീരുമാനമെടുത്തത്. കര്‍ണാടത സര്‍ക്കാറിന്റെയും കോടതിയുടേയും നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ നിഷേധിക്കുകയാണ്. മഅദനിയുടെ കാര്യത്തില്‍ കേരളസര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും ബി ജെ പി ആരോപിച്ചു.

അതിനിടെ മഅദനിയുടെ അറസ്റ്റ് ഉടനേയുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞദിവസം ഐ ജി ഹേമചന്ദ്രനും ബാംഗ്ലൂര്‍ പോലീസ് ജോ.കമ്മീഷണര്‍ അലോക് കുമാറും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മഅദനി കരുനാഗപ്പള്ളി മജിസ്‌ട്രേറ്റിന് മുമ്പാകെ കീഴടങ്ങുമെന്ന് മഅദനിയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.