കോഴിക്കോട്: പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സംസ്ഥാന ബി.ജെ.പി ക്കുള്ളിലെ രഹസ്യങ്ങള്‍ പുറത്ത് വന്നുകെണ്ടിരിക്കുന്നത് പാര്‍ട്ടിക്കാകെ തലവേദനയുണ്ടാക്കുകയാണ്. മെഡിക്കല്‍ കോളെജ് കോഴ വിവാദമടക്കമുള്ള കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

ഇപ്പോളിതാ പാര്‍ട്ടിക്കുള്ളിലെ വാര്‍ത്തകള്‍ ചോര്‍ത്തുന്നതാരെന്നു കണ്ടെത്താന്‍ പുതിയ മാര്‍ഗ്ഗവുമായി ഇറങ്ങിയിരിക്കുകയാണ് ബി.ജെ.പി. സംസ്ഥാന ഘടകം. മാധ്യമസ്ഥാപനങ്ങളില്‍ നേരിട്ട് ചെന്ന് ബി.ജെ.പിക്കുള്ളിലെ വാര്‍ത്തകള്‍ ചോര്‍ത്തിത്തരുന്നതാരണെന്ന അറിയാനാണ് പാര്‍ട്ടിയുടെ തീരുമാനം.


ദലിത് പാര്‍ട്ടി പ്രവര്‍ത്തകയെ മര്‍ദിച്ചതായി പരാതി; മന്ത്രി കെ.കെ.ശൈലജയുടെ ഭര്‍ത്താവിനെതിരെ നടപടിയെടുക്കാന്‍ സി.പി.ഐ.എം സംസ്ഥാന ഘടകത്തിനോട് കേന്ദ്രനേതൃത്വം


ഇതിനായി സംഘടനാ സെക്രട്ടറി എം.ഗണേഷ്, ഉത്തരമേഖല ഓര്‍ഗനൈസിങ് സെക്രട്ടറി കെ.വി.സുരേഷ് എന്നിവര്‍ മാധ്യമ ഓഫിസുകളില്‍ നേരിട്ട് ചെന്ന് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി.

പാര്‍ട്ടി തീരുമാനമനുസരിച്ചാണു വരവെന്ന മുഖവുരയോടെ ബി.ജെപി വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാരോട് ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. ‘ആരാണു നിങ്ങള്‍ക്കു ബി.ജെ.പി ക്കുള്ളിലെ വാര്‍ത്തകള്‍ ചോര്‍ത്തിത്തരുന്നത്?’

എന്നാല്‍ അതു പറയാന്‍ കഴിയില്ല എന്ന് റിപ്പോര്‍ട്ടര്‍മാര്‍ തുറന്ന് പറഞ്ഞു. കോഴിക്കോട്ടു നിന്നാണു വിവര ശേഖരണം ആരംഭിച്ചിരിക്കുന്നത്.