ന്യൂദല്‍ഹി:  ഇടതുപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുരയില്‍ തൃണമൂലുമായും തീവ്രവാദ ഗ്രൂപ്പുകളുമായി ചേര്‍ന്ന് ബി.ജെ.പി കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാന നില തകര്‍ന്നെന്ന് പറഞ്ഞ് രാഷ്ട്രപതി ഭരണവും ഗവര്‍ണര്‍ ഭരണവും നടപ്പിലാക്കാനാണ് ബി.ജെ.പിയുടെ പദ്ധതിയെന്നും യെച്ചൂരി പറഞ്ഞു. കേരളത്തില്‍ ആര്‍.എസ്.എസ്-സിപി.ഐ.എം സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

ത്രിപുരയിലെ സമാധാനന്തരീക്ഷം തകര്‍ക്കുന്നതിന് വംശീയ സംഘര്‍ഷത്തിന് ആക്കം കൂട്ടുന്ന സംഭവങ്ങളാണ് നടക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ത്രിപുരയില്‍ 6 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തൃണമൂലിലേക്ക് പോയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു യെച്ചൂരി.