എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി: കുര്യന്‍ രാജി വെക്കേണ്ടതില്ലെന്ന് ബി.ജെ.പി
എഡിറ്റര്‍
Wednesday 6th February 2013 12:00am

ന്യൂദല്‍ഹി: സൂര്യനെല്ലി പീഡനക്കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ രാജിവെക്കേണ്ടതില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം. കുര്യനെതിരെയുള്ളത് വ്യക്തിപരമായ ആരോപണം മാത്രമാണ്. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാത്രം അദ്ദേഹം രാജിവെച്ചാല്‍ മതിയെന്നും ബി.ജെ.പി ദേശീയ നേതാവ് മുരളി മനോഹര്‍ ജോഷി പറഞ്ഞു.

Ads By Google

കുര്യന്‍ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ഒരിക്കല്‍ കോടതി പരിഗണിച്ച വിഷയമാണിത്. കുര്യനെതിരെ അന്വേഷണമില്ലെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. കോടതി എതിരായി പറഞ്ഞാല്‍ മാത്രമേ രാജിവെക്കേണ്ടതുള്ളൂ. മുരളി മനോഹര്‍ ജോഷി പറഞ്ഞു.

കുര്യന് പരസ്യമായ പിന്തുണ നല്‍കിയില്ലെങ്കിലും കേസില്‍ കുര്യന് അനുകൂലമായ നിലപാടാണ് ബി.ജെ.പി നേതൃത്വവും എടുത്തിരിക്കുന്നത് എന്നത് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവിന്റെ പ്രസ്താവനയില്‍ നിന്നും വ്യക്തമാകുന്നത്.

ഇതുവരെ വിഷയത്തില്‍ നേതൃത്വം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

എം.എം ജോഷി വിഷയം കൃത്യമായി അറിയാത്തതിനാലാകും ഈ രീതിയില്‍ പ്രതികരിച്ചതെന്നാണ് മഹിളാ മോര്‍ച്ച നേതാവ് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചത്.

സൂര്യനെല്ലിക്കേസില്‍ കുര്യനുവേണ്ടി അന്ന് സുപ്രീം കോടതിയില്‍ ഹാജരായത് ഇപ്പോള്‍ ബി. ജെ.പി എം.പി.യും രാജ്യസഭാ പ്രതിപക്ഷനേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു.

Advertisement