എഡിറ്റര്‍
എഡിറ്റര്‍
നിതിന്‍ ഗഡ്കരി ബി.ജെ.പി അധ്യക്ഷസ്ഥാനത്ത് തുടരും
എഡിറ്റര്‍
Wednesday 7th November 2012 12:18am

ന്യൂദല്‍ഹി:നിതിന്‍ ഗഡ്കരിയെ ദേശീയ നിര്‍വ്വാഹക സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്ന് ബി.ജെ.പി കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. ഗഡ്കരിയില്‍ കോര്‍കമ്മിറ്റിയുടെ പൂര്‍ണ്ണ വിശ്വാസവും രേഖപ്പെടുത്തി. പ്രസിഡണ്ട് കാലാവധി തീരാന്‍ ഒരു മാസം മാത്രമാണ് ബാക്കി. ഇതിനിടയില്‍ ഗഡ്കരിയെ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ ധാരണ. നേതാക്കള്‍ പരസ്യ പ്രസ്ഥാവന നടത്തരുതെന്നും യോഗം നിര്‍ദേശം നല്‍കി.

Ads By Google

ഗഡ്കരിയുടെ സ്ഥാപനങ്ങളെ കുറിച്ച് ഗുരുമൂര്‍ത്തി വിശദീകരിച്ചു. അദ്വാനിയുടെ വീട്ടിലെത്തിയാണ് ഗുരുമൂര്‍ത്തി കാര്യങ്ങള്‍ വിശദീകരിച്ചത്.ആര്‍.എസ്.എസിനോട് അടുപ്പമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റും സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സഹകണ്‍വീനറുമാണ് ഗുരുമൂര്‍ത്തി. അദ്വാനിയുടെ വീട്ടിലെത്തിയാണ് ഗുരുമൂര്‍ത്തി കാര്യങ്ങള്‍ വിശദീകരിച്ചത്. വിശദീകരണം തൃപ്തികരമെന്ന് നേതാക്കള്‍ അറിയിച്ചു.

എല്‍.കെ അദ്വാനി യോഗത്തില്‍  പങ്കെടുത്തിരുന്നില്ല. ബി.ജെ.പി അധ്യക്ഷസ്ഥാനം രാജി വെയ്ക്കാന്‍ നിതിന്‍ ഗഡ്കരിയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഗഡ്കരി സ്ഥാനത്ത് നിന്ന് മാറിയാല്‍ എല്‍.കെ അദ്വാനി താത്ക്കാലിക അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഗഡ്കരി സുഷമാ സ്വരാജുമായി ഇന്നലെ കൂടികാഴ്ചയും നടത്തിയിരുന്നു.

പ്രതിപക്ഷത്തിന് പുറമെ പാര്‍ട്ടിക്കകത്തും ഗഡ്കരിയുടെ രാജി ആവശ്യമുയര്‍ന്നതോടെയാണ് നിര്‍ണ്ണായക തീരുമാനമെടുക്കാന്‍ പാര്‍ട്ടി യോഗം ചേര്‍ന്നത്. ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ പദവിയില്‍ നിതിന്‍ ഗഡ്കരി തുടരുന്നതിനോട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടെന്ന് രാം ജെത്മലാനി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ വിവേകാനന്ദനെയും ദാവൂദ് ഇബ്രാഹിമിനെയും താരതമ്യപ്പെടുത്തിയതില്‍ നിതിന്‍ ഗഡ്കരി ഖേദം പ്രകടിപ്പിച്ചു. വാര്‍ത്താകുറിപ്പിലൂടെയാണ് ഗഡ്കരി ഖേദപ്രകടനം നടത്തിയത്. അതേ സമയം ഗഡ്കരിയെ പിന്തുണച്ച് സുഷമ സ്വരാജ് രംഗത്തെത്തി.

Advertisement